ശിവരാത്രി ആഘോഷം: ക്ഷേത്രത്തില്‍ വിതരണം ചെയ്ത പ്രസാദം കഴിച്ച് നാലു പേര്‍ മരിച്ചു

ശിവരാത്രി ആഘോഷങ്ങള്‍ക്കിടെ ക്ഷേത്രത്തിലെ പ്രസാദം കഴിച്ച് നാലു പേര്‍ മരിച്ചു

അഹമ്മദാബാദ്, മരണം, ശിവരാത്രി ahammadabad, death, sivarathri
അഹമ്മദാബാദ്| Sajith| Last Modified വെള്ളി, 11 മാര്‍ച്ച് 2016 (12:04 IST)
ഗുജറാത്തില്‍ ശിവരാത്രി ആഘോഷങ്ങള്‍ക്കിടെ ക്ഷേത്രത്തില്‍ നിന്നും ലഭിച്ച 'ഭാംഗ്' എന്ന പ്രസാദം കഴിച്ച് നാലു പേര്‍ മരിച്ചു. അവശത് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇരുനൂറ്റിഅമ്പതോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ പലരുടേയും നില ഗുരുതരമാണ്.

ഒരു പൊലീസ് ഇന്‍സ്‌പെക്ടര്‍ ഇന്നലെയും മറ്റു മൂന്നു പേര്‍ബുധനാഴ്ചയുമാണ് മരിച്ചത്. ഉത്തരേന്ത്യയിലെ ചില ക്ഷേത്രങ്ങളില്‍ ലഹരി പാനീയമായ 'ഭാംഗ്' ആണ് പ്രസാദമായി നല്‍കിയിരുന്നത്. മെഹ്‌സാനാ ജില്ലയിലെ കരണ്‍പൂര്‍, ബുദാസാന്‍ എന്നിവിടങ്ങലിലാണ് ഇത്തരമൊരു ദുരന്തമുണ്ടായത്.

മാരകമായ വിഷം അകത്തുചെന്നതാണ് മരണകാരണമെന്ന് മരിച്ച മൂന്നു പേരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമായി. മരിച്ച പൊലീസുകാരന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ ലഭ്യമായിട്ടില്ല.




അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :