നിയമസഭ തെരഞ്ഞെടുപ്പില്‍ മാണി ജയിക്കണമെങ്കില്‍ മൂന്നുവട്ടം വോട്ട്‌ എണ്ണേണ്ടിവരുമെന്ന് പി സി ജോര്‍ജ്‌

നിയമസഭ തെരഞ്ഞെടുപ്പില്‍ മാണി ജയിക്കണമെങ്കില്‍ മൂന്നുവട്ടം വോട്ട്‌ എണ്ണേണ്ടിവരുമെന്ന് പി സി ജോര്‍ജ്‌

കൊച്ചി, പി സി ജോര്‍ജ്‌, കേരള കോണ്‍ഗ്രസ്‌, ഉമ്മന്‍ ചാണ്ടി Kochi, PC George, Kerala Congress, Umman Chandy
rahul balan| Last Modified ബുധന്‍, 16 മാര്‍ച്ച് 2016 (17:30 IST)
വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പാലായില്‍ കെ എം മാണി ജയിക്കണമെങ്കില്‍ മൂന്നു തവണയെങ്കിലും വോട്ട് എണ്ണേണ്ടിവരുമെന്ന് പി സി ജോര്‍ജ്. കേരള കോണ്‍ഗ്രസ്‌ എന്നു പറയുന്നതുപോലും തനിക്ക്‌ നാണക്കേടാണെന്നും ജോര്‍ജ്‌ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ അഭിപ്രായം പറയുന്നതില്‍ നിന്നും മതമേലധ്യക്ഷന്മാര്‍ മാറിനില്‍ക്കണം. മാന്യന്മാര്‍ക്ക്‌ ചുമക്കാന്‍ കഴിയാത്തതാണ്‌ കേരള കോണ്‍ഗ്രസെന്ന്‌ കര്‍ഷകര്‍ക്ക്‌ മനസിലായതായും ജോര്‍ജ് പറഞ്ഞു.

വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട്‌ ഉമ്മന്‍ ചാണ്ടിക്ക്‌ ലഭിച്ച 300 കോടി രൂപ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ ഒഴുക്കും. ഒരു മണ്ഡലത്തിന്‌ രണ്ടുകോടി എന്ന കണക്കില്‍ 80 മണ്ഡലത്തിലേക്കായി 160 കോടി ഒഴുക്കും. സംസ്ഥാനം കണ്ടതില്‍വച്ച്‌ ഏറ്റവും പണക്കൊഴുപ്പുള്ള തെരഞ്ഞെടുപ്പ്‌ ആയിരിക്കും ഇത്തവണത്തേതെന്നും ജോര്‍ജ്‌ പറഞ്ഞു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :