പന്നിപ്പനി: പൂനെയില്‍ മൂന്ന് സ്കൂളുകള്‍ അടച്ചു

പൂനെ| WEBDUNIA|
ഇരുപത്തിയാറ് വിദ്യാര്‍ത്ഥികളില്‍ പന്നിപ്പനിബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പൂനെയിലെ മൂന്ന് സ്കൂളുകള്‍ അടച്ചു.

അടച്ചിട്ട അഭിനവ് സ്കൂളില്‍ 23 വിദ്യാര്‍ത്ഥികളില്‍ പന്നിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. സിംബയോസിസ് സ്കൂളില്‍ മൂന്ന് വിദ്യാര്‍ത്ഥികളിലും സേവാ സദന്‍ ഹൈസ്കൂളില്‍ ഒരു വിദ്യാര്‍ത്ഥിയിലും പന്നിപ്പനിക്ക് കാരണമായ എ (എച് 1 എന്‍1) വൈറസ്ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

അമേരിക്കന്‍ സന്ദര്‍ശനത്തിനു പോയ വിദ്യാര്‍ത്ഥികള്‍ മടങ്ങിയെത്തിയതോടെയാണ് നഗരത്തില്‍ പന്നിപ്പനി പടര്‍ന്നത് എന്നാണ് നിഗമനം. സ്കൂളുകള്‍ ഓഗസ്റ്റ് രണ്ട് വരെയാണ് അടച്ചിട്ടിരിക്കുന്നത്.

ഇതിനിടെ, ആന്ധ്രപ്രദേശില്‍ കഴിഞ്ഞ ദിവസം മൂന്ന് പേരില്‍ കൂടി പന്നിപ്പനിബാധ സ്ഥിരീകരിച്ചു, ഇതോടെ സംസ്ഥാനത്ത് വൈറസ്ബാധയുള്ളവരുടെ എണ്ണം 58 ആയി ഉയര്‍ന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :