ബസില്‍ സ്ഫോടനം: എടിഎസ് അന്വേഷിക്കുന്നു

പൂനെ| PRATHAPA CHANDRAN| Last Modified ചൊവ്വ, 17 ഫെബ്രുവരി 2009 (12:40 IST)
തിങ്കളാഴ്ച രാത്രി പൂനെയ്ക്ക് അടുത്ത് മഞ്ചാര്‍ ടെര്‍മിനസില്‍ ഒരു ബസില്‍ ഉണ്ടായ സ്ഫോടനത്തെ കുറിച്ച് മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്ക്വാഡ് (എടിഎസ്) അന്വേഷണം നടത്തുന്നു. താരതമ്യേന ശക്തി കുറഞ്ഞ സ്ഫോടനത്തില്‍ ആര്‍ക്കും പരുക്ക് പറ്റിയിട്ടില്ല.

ബസിന്‍റെ പിന്‍ സീറ്റിനടിയിലായിരുന്നു സ്ഫോടക വസ്തു സൂക്ഷിച്ചിരുന്നത്. ബസ് ടെര്‍മിനസില്‍ നിര്‍ത്തിയിട്ടിരുന്ന സമയത്താണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിന് ജലാറ്റിന്‍ സ്റ്റിക്കുകളാണ് ഉപയോഗിച്ചിരുന്നത് എന്നും എടി‌എസ് ഇന്‍സ്പെക്ടര്‍ പീറ്റര്‍ ലോബോ ചൊവ്വാഴ്ച പറഞ്ഞു.

സ്ഫോടനത്തില്‍ ബസിന് സാരമായ തകരാര്‍ ഒന്നുമുണ്ടായിട്ടില്ല. പന്ത്രണ്ടോളം വരുന്ന യാത്രക്കാര്‍ ബസിന്‍റെ മുന്‍ നിരകളിലായി ഇരുന്നതിനാലാണ് ആളപായം ഒഴിവായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :