നിശ്ചലമായി ശിവകാശിയിലെ പടക്കവിപണി

കൊല്ലം പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ടു ദുരന്തരത്തോടെ ശിവകാശിയിലെ പടക്കവിപണി പൂര്‍ണമായും നിശ്ചലമായ അവസ്ഥയില്‍ ആണ്. വിഷു വിപണിയില്‍ 25% വരെ കുറവുണ്ടായതായി കച്ചവടക്കാര്‍ പറയുന്നു. വിഷു പ്രമാണിച്ച് നേരത്തെ ഓര്‍ഡര്‍ ചെയ്ത പ്രകാരമുള്ള പടക്കങ്ങള

പാലക്കാട്, ശിവകാശി , കൊല്ലം, പരവൂർ, പുറ്റിങ്ങൽ Palakkad, Shivakashi, Kollam, Paravoor, Puttingal
പാലക്കാട്| rahul balan| Last Modified വ്യാഴം, 14 ഏപ്രില്‍ 2016 (12:14 IST)
കൊല്ലം പുറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ടു ദുരന്തരത്തോടെ ശിവകാശിയിലെ പടക്കവിപണി പൂര്‍ണമായും നിശ്ചലമായ അവസ്ഥയില്‍ ആണ്. വിഷു വിപണിയില്‍ 25% വരെ കുറവുണ്ടായതായി കച്ചവടക്കാര്‍ പറയുന്നു. വിഷു പ്രമാണിച്ച് നേരത്തെ ഓര്‍ഡര്‍ ചെയ്ത പ്രകാരമുള്ള പടക്കങ്ങള്‍ കേരളത്തിലേക്ക് കൊണ്ടുപോയിരുന്നു. എന്നാല്‍ അവസാന ദിവസങ്ങളിൽ നടക്കേണ്ട കച്ചവടത്തില്‍ കുറവുണ്ടായതായി ഇവര്‍ പറയുന്നു.

പുറ്റിങ്ങല്‍ ദുരന്തത്തിനു ശേഷം ചെക്പോസ്റ്റുകളിൽ നിയന്ത്രണം കർശനമാക്കിയതിനാല്‍ പടക്കം കേരളത്തിലേക്ക് കൊണ്ടുപോകുന്നതിലും ബുദ്ധിമുട്ട് അനുഭവിക്കുന്നതായി വ്യാപാരികൾ പറയുന്നു. ചെറുതും വലുതുമായി എഴുനൂറിലധികം നിർമാണ യൂണിറ്റുകളാണു ശിവകാശിയിലുള്ളത്.

ചൈനീസ് പടക്കങ്ങളായ ‘ഫ്ലവർ പോട്ട്’ പോലുള്ള ഇനങ്ങൾക്കാണ് വിഷു വിപണിയിൽ ആവശ്യക്കാരേറെയാണെങ്കിലും പടക്കങ്ങൾ വാങ്ങാൻ പൊതുവേ ജനം മടിക്കുന്നതായി വ്യാപാരികൾ പറഞ്ഞു. വെടിക്കെട്ട് ദുരന്തം കേരളത്തിലെ പടക്കവ്യാപാരത്തെയും ബാധിച്ചതിന് തെളിവാണ് വിപണിയിലെ ഇടിവ്.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :