പരവൂര്‍ വെടിക്കെട്ട് അപകടം: കൊല്ലം എഡിഎമ്മിനെ ചോദ്യം ചെയ്യും; എഡിഎം വാക്കാല്‍ അനുമതി നല്കിയിരുന്നെന്ന് റിപ്പോര്‍ട്ട്

പരവൂര്‍ വെടിക്കെട്ട് അപകടം: കൊല്ലം എഡിഎമ്മിനെ ചോദ്യം ചെയ്യും; എഡിഎം വാക്കാല്‍ അനുമതി നല്കിയിരുന്നെന്ന് റിപ്പോര്‍ട്ട്

പരവൂര്‍| JOYS JOY| Last Modified ബുധന്‍, 13 ഏപ്രില്‍ 2016 (15:27 IST)
പരവൂര്‍ വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് കൊല്ലം അഡീഷണല്‍ ജില്ല മജിസ്ട്രേടിനെ ചോദ്യം ചെയ്യും. വെടിക്കെട്ടിന് വാക്കാന്‍ അനുമതി നല്കിയത് എ ഡി എമ്മാണെന്ന് സൂചനകള്‍ ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് എ ഡി എമ്മിന്റെ മൊഴിയെടുക്കുന്നത്.

എ ഡി എമ്മിന്റെ ഫോണ്‍ രേഖകളും ക്രൈംബ്രാഞ്ച് പരിശോധിക്കും. വെടിക്കെട്ടിന് സര്‍ക്കാര്‍ അനുമതി നല്കിയത് എ ഡി എമ്മാണെന്നാണ് റിപ്പോര്‍ട്ട്. പരവൂര്‍ പുറ്റിംഗല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ട് നടന്ന ഒമ്പതാം തിയതി എ ഡി എം കൊച്ചിയില്‍ ആയിരുന്നു. അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെട്ട ക്ഷേത്രക്കമ്മിറ്റി ഭാരവാഹികള്‍ വാക്കാല്‍ അനുമതി വാങ്ങുകയായിരുന്നു.

പതിനൊന്നാം തിയതി കൊല്ലത്ത് എത്തിയാല്‍ വെടിക്കെട്ടിന് ഒമ്പതാം തിയതി തന്നെ അനുമതി നല്കിയ രീതിയിലുള്ള രേഖകള്‍ തരാമെന്നുള്ള ഉറപ്പു ഭാരവാഹികള്‍ എ ഡി എമ്മില്‍ നിന്ന് വാങ്ങിയിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :