പരവൂര്‍ ദുരന്തത്തില്‍ ഒരു മരണം കൂടി; അഞ്ചുപേരുടെ നില ഗുരുതരമായി തുടരുന്നു

പരവൂര്‍ ദുരന്തത്തില്‍ ഒരു മരണം കൂടി; അഞ്ചുപേരുടെ നില ഗുരുതരമായി തുടരുന്നു

പരവൂര്‍| JOYS JOY| Last Modified വ്യാഴം, 14 ഏപ്രില്‍ 2016 (11:57 IST)
പരവൂര്‍ ദുരന്തത്തില്‍ ഒരു മരണം കൂടി. ഇതോടെ മരണസംഖ്യ 114 ആയി.
പരവൂര്‍ ഇടയോട് സ്വദേശി സത്യന്‍ ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു സത്യന്‍. അതേസമയം, ചികിത്സയില്‍ കഴിയുന്ന അഞ്ചുപേരുടെ നില അതീവഗുരുതരമായി തുടരുകയാണ്.

അമ്പതു ശതമാനത്തിലേറെ പൊള്ളലേറ്റ നിലയിലായിരുന്നു സത്യനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ നട്ടെല്ലിനും വാരിയെല്ലിനും പരുക്കേറ്റിരുന്നു. ഇന്നു രാവിലെയാണ് സത്യന്‍ മരിച്ചത്.

അതേസമയം, മരിച്ച 11 പേരെ ഇനിയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. 16 പേരെ കാണാതായിട്ടുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :