നിത്യാനന്ദയെ വെറുതെ വിടൂ എന്ന് ‘വിഐപി വിശ്വാസികള്‍’!

ബാംഗ്ലൂര്‍| WEBDUNIA|
PRO
PRO
ലൈംഗിക ആരോപണം, മാധ്യമപ്രവര്‍ത്തകനെ ആക്രമിക്കല്‍ തുടങ്ങിയ കേസുകളില്‍ ഉള്‍പ്പെട്ട വിവാദസ്വാമി നിഷ്കളങ്കനാണെന്ന് വിശ്വാസികള്‍. ശാസ്ത്രജ്ഞര്‍, ഡോക്ടര്‍മാര്‍, ഐ ടി പ്രൊഫഷണലുകള്‍, ചാര്‍ട്ടേഡ് അക്കൌണ്ടന്റുമാര്‍ തുടങ്ങിവര്‍ ഉള്‍പ്പെടുന്ന നിത്യാനന്ദയുടെ വിശ്വാസികള്‍ ആണ് ഈ വാദവുമായി രംഗത്തെത്തിയിരിക്കുന്നത്.

നിത്യാനന്ദ ദൈവമാണെന്നാണ് ഡോക്ടര്‍ ആയ ഒരു സ്ത്രീ അഭിപ്രായപ്പെട്ടത്. നിത്യാനന്ദ കുഞ്ഞാണെന്നും വെറുതെ വിടണം എന്നും ശാസ്ത്രജ്ഞയായ മറ്റൊരു യുവതി പറയുന്നു. വിദ്യാസമ്പന്നരും സമൂഹത്തില്‍ ഉയര്‍ന്ന സ്ഥാനങ്ങള്‍ വഹിക്കുന്നവരുമായ ഈ വിശ്വാസികളെ നിത്യാനന്ദയുടെ അറസ്റ്റ് ഏറെ ദുഖിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ സുരക്ഷയില്‍ അവര്‍ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു.

സെര്‍ച്ച് വാറന്റ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് മുങ്ങി നടന്ന നിത്യാനന്ദ രണ്ട് ദിവസം മുമ്പാണ് കോടതിയില്‍ കീഴടങ്ങിയത്. വ്യാ‍ഴാഴ്ച നിത്യാനന്ദയ്ക്ക് ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ തൊട്ടു പിന്നാലെ ഇയാളെ വീണ്ടും അറസ്റ്റ് ചെയ്ത് മൈസൂര്‍ ജയിലില്‍ അയക്കുകയായിരുന്നു.

നിത്യാനന്ദയെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കിയപ്പോള്‍ 20 ലക്ഷം രൂപയുടെ സുരക്ഷാ സൌകര്യങ്ങളാണ് സര്‍ക്കാര്‍ ഒരുക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :