ഗഡ്കരിയെ ലക്‍ഷ്യമിട്ട് അദ്വാനിയുടെ ഒളിയമ്പ്

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
ബി ജെ പി നേതൃത്വത്തെ വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനിയുടെ ബ്ലോഗ്പോസ്റ്റ്. സര്‍ക്കാരിന്റെ ഭരണത്തില്‍ രാജ്യത്തെ ജനങ്ങള്‍ അസന്തുഷ്ടരാണെന്നും എന്നാല്‍ ബി ജെ പിയും ജനങ്ങളെ നിരാശരാക്കുകയാണെന്നും അദ്വാനി അഭിപ്രായപ്പെടുന്നു.

പല അവസരങ്ങളിലും ജനങ്ങളുടെ വികാരം മനസിലാക്കുന്നതില്‍ പാര്‍ട്ടി നേതൃത്വം പരാജയപ്പെട്ടുവെന്ന് പറയുന്ന അദ്വാനി, പാര്‍ട്ടി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയെ ലക്‍ഷ്യം വച്ചുള്ള പരോക്ഷവിമര്‍ശനങ്ങളാണ് പ്രധാനമായും ഉന്നയിക്കുന്നത്. നേതൃത്വം പലപ്പോഴും കൈക്കൊള്ളുന്നത് തെറ്റായ തീരുമാനങ്ങളാണെന്ന അദ്വാനിയുടെ ഒളിയമ്പ് ചെന്ന് തറയ്ക്കുന്നതും ഗഡ്കരിയിലേക്ക് തന്നെ.

ജാര്‍ഖണ്ഡ് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി പരാജയപ്പെട്ടതും കര്‍ണാടകയില്‍ ബി എസ് യദ്യൂരപ്പ സൃഷ്ടിക്കുന്ന തലവേദനയും അദ്വാനി എടുത്തുപറയുന്നുണ്ട്. മുംബൈയില്‍ സമാപിച്ച പാര്‍ട്ടി ദേശീയ എക്സിക്യൂട്ടിവിന്റെ റാലിയില്‍ പങ്കെടുക്കാതെ മാറിനിന്നതിന് പിന്നാലെയാണ് അദ്വാനി ബോഗിലൂടെ തന്റെ നിലപാടുകള്‍ വ്യക്തമാക്കിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :