ആഭ്യന്തര മന്ത്രാലയമാണ് അറ്റോര്‍ണി ജനറലിനോട് നിയമോപദേശം തേടിയത്. അന്വേഷണം പൂര്‍ത്തിയായതിനെത്തുടര്‍ന്ന് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം.
കൊലക്കുറ്റം ചുമത്തുന്നത് സംബന്ധിച്ച് വിദേശകാര്യമന്ത്രാലയവും അന്വേഷണ വിഭാഗവും തമ്മില്‍ ആശയക്കുഴപ്പം നിലനിലനിന്നിരുന്നു. എന്നാല്‍ വധശിക്ഷ ഉണ്ടാകാവുന്ന ഒരു സാഹചര്യവും നാവികര്‍ക്ക് നേരിടേണ്ടിവരില്ല എന്ന ഉറപ്പിലാണ് നാവികരെ വിചാരണയ്ക്ക് ഇറ്റലിയില്‍ നിന്ന് എത്തിച്ചത്.
2012 ഫിബ്രവരി 15നാണ് 'എന്റിക്ക ലെക്‌സി' എന്ന ഇറ്റാലിയന്‍ കപ്പലിലെ സുരക്ഷാഭടര്‍ നീണ്ടകരയ്ക്ക് സമീപം കടലില്‍ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്നത്.