ന്യൂഡല്‍ഹി|
WEBDUNIA|
Last Modified ചൊവ്വ, 22 ഒക്‌ടോബര്‍ 2013 (14:47 IST)
PRO
സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരിക്കെ കെ ജി ബാലകൃഷ്ണനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷപദവിയില്‍ നിന്ന് അദ്ദേഹത്തെ നീക്കം ചെയ്യാന്‍ മതിയായ കാരണമല്ലെന്ന് നിയമോപദേശം.
അറ്റോര്‍ണി ജനറല്‍ ഗുലാം ഇ വഹന്‍വതി. കേന്ദ്രസര്‍ക്കാറിന് നല്‍കിയ നിയമോപദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.കെജി ബാലകൃഷ്ണനെ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് നീക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി സുപ്രീം കോടതിയിലാണ്.
മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍പരിഗണിച്ച് മാത്രമേ നീക്കം ചെയ്യണോ വേണ്ടയോ എന്ന് നിശ്ചയിക്കാനാവൂവെന്നും വഹന്‍വതി വ്യക്തമാക്കി.