കടല്‍ക്കൊല: അന്വേഷണം പ്രതിസന്ധിയിലെന്നു കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
കടല്‍ക്കൊല കേസില്‍ അന്വേഷണം പ്രതിസന്ധിയിലാണെന്നു കേന്ദ്ര സര്‍ക്കാര്‍. കേസിലെ പ്രധാന സാക്ഷികളായ ഇറ്റലിക്കാരായ നാലു മറീനുകളെ ചോദ്യം ചെയ്യാന്‍ സാഹചര്യം ലഭിക്കാത്തതാണ് അന്വേഷണം പ്രതിസന്ധിയിലാക്കിയത്. ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കും. ഇറ്റലിയുടെ നിസ്സഹകരണം മൂലം അന്വേഷണം പ്രതിസന്ധിയിലായതാണ് അന്വേഷിക്കുക.

വീഡിയോ കോണ്‍ഫറന്‍സിലൂടെയോ ചോദ്യാവലി അയച്ചു നല്‍കിയോ നാവികരെ ചോദ്യം ചെയ്യാമെന്നായിരുന്നു ഇറ്റലിയുടെ നിലപാട്. എന്നാല്‍ ഇതു സ്വീകാര്യമല്ലെന്ന് ദേശീയ അന്വേഷണ ഏജന്‍സി അറിയിച്ചിരുന്നു. കേസിലെ തുടര്‍നടപടികളുടെ കാര്യത്തില്‍ സുപ്രീംകോടതിയുടെ നിര്‍ദേശം തേടും.

അപൂര്‍വങ്ങളില്‍ അപൂര്‍വമല്ലാത്ത കേസല്ല ഇതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ വധശിക്ഷ ലഭിക്കണമെന്നില്ല. ഏഴുകൊല്ലം മുതല്‍ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാം. എന്നാല്‍ വീണ്ടും കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് ഇറ്റലിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്.

നീണ്ടകരയില്‍നിന്നു മത്സ്യബന്ധനത്തിനു പോയ സെന്റ് ആന്റണീസ് എന്ന ബോട്ടിനു നേരെയാണ് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍വെച്ച് ഇറ്റാലിയന്‍ കപ്പലായ എന്‍റിക ലെക്‌സിയില്‍നിന്നു വെടിവെപ്പുണ്ടായത്. രണ്ടു മത്സ്യത്തൊഴിലാളികള്‍ തത്ക്ഷണം മരിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :