നീണ്ടകരയില്‍ മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന കേസില്‍ സാക്ഷി മൊഴി നല്‍കാന്‍ ഇന്ത്യയിലേക്ക് വരില്ലെന്ന് നാല് ഇറ്റാലിയന്‍ നാവികരും അറിയിച്ചു. വേണമെങ്കില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി മൊഴി നല്‍കാന്‍ ഒരുക്കമാണെന്നും നാല് മറീനുകളും ദേശീയ അന്വേഷണ ഏജന്‍സിക്ക് മറുപടി നല്‍കി.
ആഭ്യന്തര മന്ത്രാലയം നിയമ മന്ത്രാലയത്തോട് നിയമോപദേശം തേടിയിരിക്കുകയാണ്. വീഡിയോ കോണ്‍ഫറന്‍സിന് സാധ്യമല്ലെങ്കില്‍ അന്വേഷണ ഏജന്‍സി ഇറ്റലിയില്‍ വന്ന് ചോദ്യംചെയ്താല്‍ മതിയെന്നും അല്ലെങ്കില്‍ ചോദ്യാവലി അയച്ചുതന്നാല്‍ മതിയെന്നും നാവികര്‍ അറിയിച്ചിട്ടുണ്ട്.
എന്നാല്‍ ഇത് തള്ളിയ എന്‍ഐഎ ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള കരാര്‍ അനുസരിച്ച് നാവികര്‍ അന്വേഷണവുമായി സഹകരിക്കാന്‍ ബാധ്യസ്ഥമാണെന്ന് വ്യക്തമാക്കി.