നാട്ടുകാരുടെ ക്രൂരമര്‍ദ്ദനം: ആഫ്രിക്കന്‍ യുവാവ് കോമയില്‍

പാട്യാല| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
പഞ്ചാബില്‍ ജനങ്ങളുടെ ക്രൂരമര്‍ദ്ദനമേറ്റ് ആഫ്രിക്കക്കാരനായ യുവാവ് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. കിഴക്കന്‍ ആഫ്രിക്കന്‍ സ്വദേശിയും ബിരുദ വിദ്യാര്‍ത്ഥിയുമായ യാനിക് നിഹാഗന്‍സ്(23) ആണ് കോമയില്‍ കഴിയുന്നത്. യുവാവ് രക്ഷപ്പെടാന്‍ സാധ്യത വിരളമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

കഴിഞ്ഞ ഏപ്രില്‍ 22-ന് ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കവേയാണ് യാനിക് നിഹാന്‍ഗസയെ ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്ന് ആക്രമിച്ചത്. അന്ന് മുതല്‍ ഇയാള്‍ ആശുപത്രിയില്‍ കോമയിലാണ്. തന്റെ മകനെ നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്ന് ഇയാളുടെ പിതാവ് പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലിനോട് ആവശ്യപ്പെട്ടു. ഇന്ത്യയിലെത്തിയ പിതാവ് മകനെ ജലന്ധറിലെ ആശുപത്രിയില്‍ നിന്ന് പട്യാലയിലെ ആശുപത്രിയിലേക്ക് മാറ്റി.

മകനെ ആക്രമിച്ചവരെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് രണ്ട് കത്തുകള്‍ അയക്കുകയും ചെയ്തിരുന്നു. എന്നാല്‍ യാതൊരു പ്രതികരണവും ഉണ്ടായില്ലെന്ന് അദ്ദേഹം പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :