തടവുകാര്‍ക്ക് ജയില്‍ ഇനി മണിയറ!

ചണ്ഡിഗഡ്| WEBDUNIA|
PRO
തടവുകാര്‍ക്ക് ജയിലില്‍ തന്നെ ഭാര്യയുമൊത്ത് രതിയിലേര്‍പ്പെടാന്‍ അവസരം. കേരളത്തിലെ കാര്യമല്ല, പഞ്ചാബിലെ ജയിലുകളുടെ കാര്യമാണ് പറഞ്ഞുവരുന്നത്. ജയിലില്‍ തന്നെ ഭാര്യയുമായി ലൈംഗികബന്ധം പുലര്‍ത്താന്‍ തടവുകാരെ അനുവദിക്കുന്ന നിയമം കൊണ്ടുവരാനൊരുങ്ങുകയാണ് പഞ്ചാബ് സര്‍ക്കാര്‍.

ജയിലുകളില്‍ ലൈംഗിക അരാജകത്വം വര്‍ദ്ധിക്കുകയും തടവുകാര്‍ ലൈംഗികരോഗങ്ങള്‍ക്ക് വിധേയരാകുകയും ചെയ്യുന്നതിനെ തുടര്‍ന്ന് ജയിലില്‍ തന്നെ തടവുകാര്‍ക്ക് ഭാര്യയുമായി ലൈംഗികബന്ധം പുലര്‍ത്താനുള്ള സാഹചര്യം സൃഷ്ടിച്ചുകൊടുക്കാന്‍ പഞ്ചാബ് ജയില്‍ മേധാവി തീരുമാനിക്കുകയായിരുന്നു.

സര്‍ക്കാരിന് ജയില്‍ മേധാവി ഇതു സംബന്ധിച്ച ശുപാര്‍ശ സരര്‍പ്പിച്ചു. മനുഷ്യന്‍റെ അടിസ്ഥാന ആവശ്യമായ സെക്സ്, തടവുകാര്‍ക്ക് മാത്രം നിഷേധിക്കുന്നതിലെ അനീതി തിരിച്ചറിഞ്ഞാണ് ജയില്‍ മേധാവി ഈ ശുപാര്‍ശ നല്‍കിയിരിക്കുന്നത്.

നിയമപരമായി വിവാഹിതരായവര്‍ക്കുമാത്രമാണ് ഈ സൌകര്യം ലഭിക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :