മൂന്നരവയസുകാരിയായ മകളെ പീഡിപ്പിച്ചയാള്‍ക്ക് അടിയോടടി!

ബാംഗ്ലൂര്‍| WEBDUNIA|
PRO
മൂന്നര വയസ്സുകാരിയായ മകളെ പീഡിപ്പിച്ച കേസില്‍ പിടിയിലായ ഫ്രഞ്ച് നയതന്ത്ര ഉദ്യോഗസ്ഥന്‍ പാസ്കല്‍ മസൂരിയര്‍ക്ക് മര്‍ദ്ദനം. കോടതിവളപ്പിലാണ് ഇയാള്‍ക്ക് മര്‍ദ്ദനമേറ്റത്. ഇയാളെ കോടതിയില്‍ കൊണ്ടുവരുന്നത് കാണാന്‍ തടിച്ചുകൂടിയ ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍ പെട്ടെന്ന് പ്രകോപിതനായി മസൂരിയറെ മര്‍ദ്ദിക്കുകയായിരുന്നു.

മസൂരിയര്‍ക്ക് ‘അത്യാവശ്യം നന്നായി’ തല്ല് കിട്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാംഗ്ലൂര്‍ പൊലീസ് ചൊവ്വാഴ്ച രാവിലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പാസ്കല്‍ മസൂരിയറിന് നയതന്ത്രസംരക്ഷണം നല്‍കില്ലെന്ന് ഫ്രാന്‍സ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കേസില്‍ ഇന്ത്യന്‍ നിയമ നടപടികള്‍ പിന്തുടരുമെന്നും ഫ്രാന്‍സ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇതേ തുടര്‍ന്നാണ് ബാംഗ്ലൂര്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഫ്രഞ്ച് കോണ്‍സുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥര്‍ കേസിനെക്കുറിച്ച് അന്വേഷിക്കാന്‍ ബാംഗ്ലൂരിലെത്തും.

മസൂരിയര്‍ മകളെ പീഡിപ്പിച്ചതായി ആരോപിച്ച് ഭാര്യയും ഇന്ത്യക്കാരിയുമായ സുജ ജോണ്‍ ആണ് പൊലീസില്‍ പരാതി നല്‍കിയത്. മകള്‍ പീഡിപ്പിക്കപ്പെട്ട വിവരം വീട്ടുജോലിക്കാരിയാണ് സുജയെ അറിയിച്ചത്. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ച് പരിശോധിപ്പിച്ചപ്പോള്‍ പീഡനം നടന്നതായി വ്യക്തമായി. തുടര്‍ന്ന് ഒരു എന്‍ ജി ഒയുടെ സഹായത്തോടെയാണ് ഇവര്‍ ഭര്‍ത്താവിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :