ഗാന്ധിനഗര്‍|
Harikrishnan|
Last Modified ബുധന്‍, 30 ഏപ്രില്‍ 2014 (12:21 IST)
ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡിക്കെതിരേ നൊബേല്‍ പുരസ്‌കാര ജേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമര്‍ത്യ സെന്‍. മോഡി പ്രധാനമന്ത്രിയാകുന്നത് ന്യൂനപക്ഷം ഭയക്കുന്നതിന് കാരണമുണ്ടെന്ന് അമര്‍ത്യസെന്‍ പറഞ്ഞു. ഒരു ജഡ്ജി മോഡിയെ കുറ്റവിമുക്തനാക്കിയെന്നത് ശരിയാണ്. എന്നാല്‍ നിരവധി ആരോപണങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മതേതരത്വമാണ് തെരഞ്ഞെടുപ്പിലെ മുഖ്യവിഷയമെന്നും 13 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇത്തവണ വോട്ട് രേഖപ്പെടുത്തുമെന്നും അമര്‍ത്യ സെന്‍ വ്യക്തമാക്കി. ഇന്ന് ജനവിധി തേടുന്ന പശ്ചിമബംഗാളിലെ ഭോല്‍പൂര്‍ മണ്ഡലത്തിലാണ് അമര്‍ത്യ സെന്നിന് വോട്ട്.