റാഞ്ചി|
VISHNU.NL|
Last Modified ബുധന്‍, 30 ഏപ്രില്‍ 2014 (11:34 IST)
ജാര്‍ഘണ്ഡില്‍ പ്രാദേശിക ബിജെപി നേതാവിനെ കൂട്ട മാനഭഗത്തിനിരയാക്കി. ന്യാനപക്ഷങ്ങളെ പാര്‍ട്ടിയിലേക്കാകര്‍ഷിക്കുവാനായി രൂപം നല്‍കിയ നൂനപക്ഷ മോര്‍ച്ചയുടെ പ്രാദേശിക ഘടകത്തിന്റെ നേതാവാണ്
ഇവര്‍.
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ബിജെപിക്കൊപ്പം പ്രവര്‍ത്തിച്ചതിനാണ് മുസ്ലിം സമുദായത്തില്‍ പെട്ട യുവതിയെ മാനഭംഗത്തിനിരയാക്കിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് യുവതിക്കുനേരെ ആക്രമണം ഉണ്ടായത്.
മുപ്പതോളം ആളുകള്‍ ഇവരുടെ വീട്ടില്‍ അതിക്രമിച്ചുകയറി അക്രമം നടത്തുകയായിരുന്നു. ഭര്‍ത്താവിനെ കെട്ടിയിട്ടശേഷം യുവതിയെയും 13 വയസുള്ള മകളെയും പീഡനത്തിനിരയാക്കിയതായി പറയുന്നു. സമീപത്തെ മുസ്ലീം പള്ളിയുടെ മക്കിലൂടെ വിളിച്ചു പറഞ്ഞ് നാട്ടുകാരെ കൂട്ടി എത്തിയപ്പോഴേക്കും അക്രമികള്‍ രക്ഷപെട്ടിരുന്നു.
സംഘത്തില്‍ ഏഴുപേരുണ്ടായിരുന്നുവെന്നും എല്ലാവരും മുസ്ലീം സമുദായത്തില്‍ പെട്ടവരാണെന്നും യുവതി പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ് ദിവസം ചാന്‍ഹൊ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ 30,000 രൂപയും ആഭരണങ്ങളും അക്രമികള്‍ കവര്‍ന്നതായി പറയുന്നുണ്ട്.
സംഭവത്തിന്റെ പിന്നിലെ കാരണം വ്യക്തമല്ല. എന്നാല്‍ രാഷ്ട്രിയ വൈര്യമാണ് സംഭവത്തിനുപിന്നിലെന്നാണ് പോലീസ് കരുതുന്നത്. ന്യൂപക്ഷ സമുദായങ്ങളെ പാര്‍ട്ടിയുമായി അടുപ്പിക്കുന്നതിന്റെ ഭാഗമായാണ് മുപ്പതുകാരിയായ യുവതിയെ പ്രചരണപരിപാടിയില്‍ ബിജെപി സഹകരിപ്പിച്ചത്.