റൊബര്‍ട്ട് വാധ്രയുടെ ഭൂമിയിടപാടുകള്‍ രാജസ്ഥാന്‍ അന്വേഷിക്കും: ബിജെപി

ന്യൂഡല്‍ഹി| VISHNU.NL| Last Modified ചൊവ്വ, 29 ഏപ്രില്‍ 2014 (15:16 IST)
പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റൊബര്‍ട്ട് വാധ്രയുടെ ഭൂമിയിടപാടുകള്‍ തെരഞ്ഞെടുപ്പിനു ശേഷം രാജസ്ഥാന്‍ സര്‍ക്കാര്‍ അന്വേഷിക്കുമെന്ന് ബിജെപി വക്താവ് നിര്‍മ്മല സീതാരാമാന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

പല സംസ്ഥാനങ്ങളിലായി നടന്ന ഭൂമിയിടപാടുകളെ കുറിച്ച് വെളിപ്പെടുത്താന്‍ വദ്രയോ പ്രിയങ്കയോ സോണിയാ ഗാന്ധിയോ തയാറാകത്തത്സംശയാസ്പദമാണെന്നും അവര്‍ പറഞ്ഞു.
ഭൂമിയിടപാടുകള്‍ അന്വേഷിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. എന്നാല്‍ അതിനവര്‍ തയാറാകില്ല.

കേന്ദ്രസര്‍ക്കാര്‍ അന്വേഷിക്കാത്തതിനാല്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ ഇതൊരു അഭിമാന പ്രശ്നമായി ഏറ്റെടുത്ത് തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നയുടന്‍ സിബിഐയെ കൊണ്ടോ ക്രൈംബ്രാഞ്ചിനെ കൊണ്ടോ അന്വേഷിപ്പിക്കുമെന്നും നിര്‍മ്മല അറിയിച്ചു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :