ന്യൂഡല്‍ഹി|
Last Updated:
തിങ്കള്‍, 26 മെയ് 2014 (18:33 IST)
ഇന്ത്യയുടെ പതിനഞ്ചാമത്തെ പ്രധാനമന്ത്രിയായി നരേന്ദ്ര ദാമോദര്‍ദാസ് മോഡി അധികാരമേറ്റു. എട്ട് രാജ്യങ്ങളിലെ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു മോഡി സര്‍ക്കാരിന്‍റെ സ്ഥാനാരോഹണം. പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്, അഫ്ഗാനിസ്ഥാന്‍ പ്രസിഡന്‍റ് ഹമീദ് കര്‍സായി, ശ്രീലങ്കന്‍ പ്രസിഡന്‍റ് മഹിന്ദ രാജപക്ഷെ, മൗറീഷ്യസ് പ്രധാനമന്ത്രി നവിന്‍ രംഗൂല്‍, നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്‌രാള, ഭൂട്ടാന്‍ പ്രസിഡന്‍റ് ഷെറിങ് തോബ്‌ഗേ, ബംഗ്ലാദേശ് പാര്‍ലമെന്‍റ് സ്പീക്കര്‍ ഷിറിന്‍ ഷര്‍മീന്‍ ചൗധരി, മാലെ ദ്വീപ് പ്രസിഡന്‍റ് അബ്ദുള്ള യമീന്‍ അബ്ദുള്‍ ഗയൂം, പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.
അദ്ദേഹത്തിനൊപ്പം 45 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുന്നു. രാഷ്ട്രപതി പ്രണബ് മുഖര്‍ജി സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. മോഡി മന്ത്രിസഭയിലെ 45 മന്ത്രിമാരില്‍ 24 പേര്‍ കാബിനറ്റ് പദവിയുള്ളവരാണ്. 10 സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും 11 സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുന്നു.
മന്‍മോഹന്‍ സിംഗ്, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രതിഭാ പാട്ടീല്‍, എച്ച് ഡി ദേവെഗൌഡ, എ പി ജെ അബ്‌ദുള്‍ കലാം തുടങ്ങി ഇന്ത്യയിലെ പ്രമുഖ നേതാക്കളെല്ലാം ചടങ്ങിനെത്തി.
കാബിനറ്റ് മന്ത്രിമാര്‍
നരേന്ദ്ര ദാമോദര്‍ദാസ് മോഡി
രാജ്നാഥ് സിംഗ്
സുഷമാ സ്വരാജ്
അരുണ്‍ ജെയ്റ്റ്‌ലി
വെങ്കയ്യ നായിഡു
നിതിന്‍ ഗഡ്കരി
ഹര്‍ഷ് വര്‍ധന്‍
സ്മൃതി ഇറാനി
ഉമാ ഭാരതി
നജ്മ ഹെപ്‌തുള്ള
രവിശങ്കര്‍ പ്രസാദ്
ഹര്‍ഷിംറാത് കൗര്‍
ജൂവല്‍ ഒറാന്‍
നരേന്ദ്രസിംഗ് ടോമര്‍
താവര്‍ചന്ദ് ഗെഹ്‌ലോട്ട്
രാധാ മോഹന്‍ സിംഗ്
സദാനന്ദ ഗൗഡ
രാം വിലാസ് പാസ്വാന്‍
ഗോപിനാഥ് മുണ്ടെ
കല്‍രാജ് മിശ്ര
മനേക ഗാന്ധി
അനന്ത്‌കുമാര്‍
അശോക് രാജു
ആനന്ദ് ഗീഥെ
സ്വതന്ത്ര പദവിയുള്ള സഹമന്ത്രിമാര്‍
നിര്‍മല സീതാരാമന്‍
ജനറല്‍ വി കെ സിംഗ്
ധര്‍മേന്ദ്ര പ്രധാന്‍
പീയുഷ് ഗോയല്‍
ജിതേന്ദ്ര സിംഗ്
സന്തോഷ് ഗാംഗ്വാര്‍
ശ്രീപഥ് നായിക്
സര്‍ബനന്ദ സോനോവാള്‍
പ്രകാശ് ഝാവദേകര്‍
റാവു ഇന്ദ്രജിത്
സഹമന്ത്രിമാര്‍
സഞ്ജീവ് കുമാര്‍
വിഷ്ണുദേവ്
സുദര്‍ശന്‍ ഭഗത്
ജി എം സിദ്ദേശ്വര
മനോജ് സിന്‍ഹ
കിരണ്‍ റിജ്ജു
കിഷന്‍പാല്‍ ഗുജ്ജര്‍
റാവു സാഹിബ് ധാന്‍വേ
ബാല്യാന്‍ മാന്‍സുഖ്ഭായ് ബസ്വാ
ഉപേന്ദ്ര കുഷ്‌വാ
പൊന്‍ രാധാകൃഷ്ണന്‍