ന്യൂഡല്‍ഹി|
Last Modified തിങ്കള്‍, 26 മെയ് 2014 (10:19 IST)
ഇന്ന് വൈകിട്ട് നരേന്ദ്ര മോഡി ഇന്ത്യയുടെ പതിനഞ്ചാമത് പ്രധാനമന്ത്രിയായി
സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ അദ്ദേഹത്തിനൊപ്പം 18 ക്യാബിനറ്റ് മന്ത്രിമാരും അധികാരമേല്‍ക്കും. മുതിര്‍ന്ന നേതാക്കളായ എല്‍കെ അദ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും ക്ഷണമില്ല. മന്ത്രിമാരുടെ പട്ടിക മോഡി രാഷ്ട്രപതിക്ക് കൈമാറി.
മന്ത്രിസഭയിലെ അംഗങ്ങള്‍ ഇവരാണ്: രാജ്നാഥ് സിംഗ്(ആഭ്യന്തരം), അരുണ്‍ ജെയ്‍റ്റ്‍ലി(ധനകാര്യം), സുഷമ സ്വരാജ്(വിദേശകാര്യം), അനന്ത് കുമാര്‍ (പാര്‍ലമെന്ററി കാര്യം), നിതിന്‍ ഗഡ്കരി, നജ്മ ഹെപ്തുള്ള, ഉമാഭാരതി, രവിശങ്കര്‍ പ്രസാദ്, വെങ്കയ്യ നായിഡു, ഗോപിനാഥ് മുണ്ടെ, ഹര്‍ഷവര്‍ധന്‍, മേനക ഗാന്ധി, പിയൂഷ് ഗോയല്‍, വികെ സിംഗ്, ജിതേന്ദര്‍ സിംഗ്, നിര്‍മല സീതാരാമന്‍, ഉപേന്ദ്ര കുശ്‍വാഹ, രാം വിലാസ് പസ്വാന്‍, കല്‍രാജ് മിശ്ര, തവര്‍ചന്ദ് ഗഹ്‍ലോട്ട്, ജുവല്‍ ഒറാം, റാവു ഇന്ദര്‍ജിത് സിംഗ്‍, കിരണ്‍ റിജ്ജു എന്നിവരാണ് ക്യാബിനറ്റ് മന്ത്രിമാര്‍.