നടി സുകുമാരി പൊള്ളലേറ്റ് ആശുപത്രിയില്‍

ചെന്നൈ| WEBDUNIA|
PRO
PRO
നടി സുകുമാരിക്ക് പൊള്ളലേറ്റു. ബുധനാഴ്ച ക്ഷേത്ര ദര്‍ശനത്തിനിടെയാണ് പൊള്ളലേറ്റത്. ചെന്നൈയില്‍ വച്ചാണ് സുകുമാരിക്ക് പൊള്ളലേറ്റത്. അവരെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സുകുമാരിയുടെ പരുക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. മലയാള സിനിമയിലെ പ്രമുഖ താരങ്ങള്‍ സുകുമാരിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിച്ചതായി ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.

74കാരിയായ സുകുമാരി ഇപ്പോഴും സിനിമയിലും സീരിയലുകളിലും ടി വി ഷോകളിലും സജീവമാണ്. ഇതുവരെ 2500ലധികം സിനിമകളില്‍ സുകുമാരി അഭിനയിച്ചുകഴിഞ്ഞതായാണ് വിവരം. കൃത്യമായ കണക്കുകള്‍ ലഭ്യമല്ല.

2003ല്‍ പത്മശ്രീ നല്‍കി സുകുമാരിയെ രാജ്യം ആദരിച്ചിട്ടുണ്ട്. 2011ല്‍ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചു. ഒട്ടേറെത്തവണ സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചു.

ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ചിട്ടുള്ള സുകുമാരിയോട് താരതമ്യപ്പെടുത്താവുന്ന ഏക നടി തമിഴ് നടിയായ മനോരമ മാത്രമാണ്. എന്നാല്‍ എല്ലാ ഭാഷകളിലും സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്യുന്ന ഏകനടി സുകുമാരി മാത്രമാണെന്നതാണ് സവിശേഷത.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :