‘ആദി ഭഗവാന്‍‘ എന്ന സിനിമയ്ക്കെതിരെയും മതസംഘടനകള്‍

ചെന്നൈ| WEBDUNIA|
PRO
PRO
കമലഹാസന്‍ ചിത്രം ‘വിശ്വരൂപം’ വിവാദത്തില്‍പ്പെട്ടതിന് പിന്നാലെ മറ്റൊരു ചിത്രത്തിനെതിരെ കൂടി തമിഴ്നാനാട്ടില്‍ പ്രതിഷേധം ഉയരുന്നു. ജയംരവിയുടെ ‘ആദി ഭഗവാന്‍’ എന്ന സിനിമയ്ക്കെതിരെയാണ് ഹിന്ദു സംഘടനകള്‍ പ്രതിഷേധം ഉയര്‍ത്തിയിരിക്കുന്നത്.

വിശ്വരൂപം മുസ്ലിം വികാരം വൃണപ്പെടുത്തി എന്ന ആരോപണമാണ് ഉയരുന്നതെങ്കില്‍ ‘ആദി ഭഗവാന്‍’ ഹിന്ദു വിശ്വാസങ്ങളെ നിന്ദിക്കുന്നതാണ് എന്നാണ് വിമര്‍ശനം. ചിത്രത്തിന്റെ പേരും ഉള്ളടക്കവും മാറ്റണമെന്നും റിലീസിന് മുമ്പ് തങ്ങളെ കാണിക്കണമെന്നും ഹിന്ദുമത സംഘടനകള്‍ ആവശ്യപ്പെടുന്നു.

എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച് ചിത്രത്തിന്റെ നിര്‍മ്മാതാവ് ജെ അന്‍പഴകന്‍ രംഗത്തെത്തി. തിരുക്കുറലിലെ ആദ്യ കുറല്‍ ആണ് താന്‍ സിനിമയുടെ പേരായി ഉപയോഗിച്ചതെന്നും ചിത്രം ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചല്ലെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :