'എല്‍ ഡൊറാഡോ'- തടാകത്തിനടിയില്‍ ഒളിഞ്ഞുകിടക്കുന്ന സ്വര്‍ണ നഗരം
കൊച്ചി|
Venkateswara Rao Immade Setti|
PRO
കൊളമ്പിയയിലെ മനോഹരമായ ഗ്വാട്ടാവിറ്റ തടാകം. വൃത്താകൃതിയില്‍ ശാന്തമായിക്കിടക്കുന്ന ഈ തടാകത്തിന് ഒരുപാട് കഥകള്‍ പറയാനുണ്ട്. ഈ നദിത്തട്ടിനടിയില്‍ കോടിക്കണക്കിനു രൂപ വിലയുള്ള കണ്ണഞ്ചിപ്പിക്കുന്ന നിധി ഉറങ്ങുന്നുണ്ടെന്ന് പലരും വിശ്വസിക്കുന്നു. അവിശ്വസനീയമായ ഒരു ചരിത്രമാണ് ഈ തടാകത്തിന് പറയാനുള്ളത്.
ചിബ്ചാ എന്ന ഭാഷ സംസാരിക്കുന്ന മുസ്ക എന്ന ജനവിഭാഗം. കൊളമ്പിയയിലെ ഗ്വാട്ടാവിറ്റ എന്ന തടാകത്തിന്റ് അടിത്തട്ടില്‍ ഇവരുടെ സര്‍പ്പ ദൈവം വസിക്കുന്നുവെന്ന് ഇവര്‍ വിശ്വസിച്ചിരുന്നു. ദൈവങ്ങള്‍ക്കായി സ്വര്‍ണം അര്‍പ്പിക്കുന്നത് അവരുടെ ഒരാചാരമാണ്.
സ്വര്‍ണ്ണ നിര്‍മ്മിതമായ വസ്തുക്കള്‍ തടാകമദ്ധ്യത്തില്‍ ഉപേക്ഷിച്ചും അവരുടെ തലവന്‍ ദേഹമാസകലം സ്വര്‍ണ്ണം പൂശി തടാകത്തിന്റെ നടുക്ക് മുങ്ങുകയും ചെയ്ത് ആരാധന അവര്‍ പ്രകടിപ്പിച്ചു. പുതിയ രാജാവിനെ തിരഞ്ഞെടുക്കുമ്പോഴാണ് ഈ ചടങ്ങ്. കാലക്രമത്തില്‍ വന്‍ സ്വര്‍ണ ശേഖരം തന്നെ ഈ തടാകത്തിനടിയില്‍ രൂപം കൊണ്ടു. സ്വര്‍ണം കുമിഞ്ഞുകൂടി കാലക്രമേണ ഉണ്ടായ എല്‍ ഡൊറാഡോ ( El Dorado) എന്ന നഗരം.
എല്‍ ഡോറാഡൊ യൂറോപ്യന്‍ സാഹസികര്‍ക്ക് ഒരു അപ്രാപ്യ നഗരമായിരുന്നു. ഈ സ്ഥലത്തിന്റെ നില എവിടെയാണെന്നതിനെക്കുറിച്ച് ചില സൂചനകള്‍ മാത്രം. സമ്പന്നരാജ്യമായ ഇന്ത്യ തേടിയിറങ്ങിയ കൊളംമ്പസ് അമേരിക്കയിലെത്തി. ഇതോടെ സാഹസികര്‍ യക്ഷിക്കഥ പോലെ കേട്ട് പരിചയിച്ച ഇന്ത്യന്‍ രാജാവിന്റെ സ്വര്‍ണനഗരം തേടിയിറങ്ങി സൌത്ത് അമേരിക്കയിലെത്തി.
അടുത്ത പേജ്- സ്വന്തം ജീവന്‍ കൊടുത്തുള്ള സാഹസികവേട്ട