ദേശീയഗാനത്തില്‍ “സിന്ധ്” വേണ്ടെന്ന് പരാതി

മുംബൈ| WEBDUNIA|
PRO
സ്വാതന്ത്ര്യദിനം അടുത്തിരിക്കെ ദേശീയഗാനത്തെ കുറിച്ചുള്ള ഒരു പരാതി വാര്‍ത്താ പ്രാധാന്യം നേടുന്നു. ദേശീയഗാനത്തില്‍ “സിന്ധ്” എന്ന വാക്ക് ഉപയോഗിക്കുന്നതിനെതിരെ ഒരു മുന്‍ പ്രഫസര്‍ മുംബൈ ഹൈക്കോടതിയിലാണ് പരാതി നല്‍കിയിരിക്കുന്നത്.

ദേശീയഗാനത്തില്‍ “സിന്ധ്” എന്ന വാക്കിനു പകരം “സിന്ധു” എന്ന വാക്ക് ചേര്‍ക്കണമെന്നാണ് ശ്രീകാന്ത് മലൂസ്തെ എന്ന മുന്‍ പ്രഫസറുടെ ആവശ്യം. 1950-ല്‍ സര്‍ക്കാര്‍ ദേശീയഗാനത്തില്‍ ഈ മാറ്റം വരുത്തിയിരുന്നു എന്നും പരാതിക്കാരന്‍ ചൂണ്ടിക്കാണിക്കുന്നു.

സിന്ധ് പാകിസ്ഥാനിലെ ഒരു പ്രദേശമാണെന്നും സിന്ധു ഇന്ത്യയിലെ ഒരു നദിയാണെന്നും പറയുന്ന പരാതിക്കാരന്‍ സര്‍ക്കാര്‍ വരുത്തിയ മാറ്റം അവഗണിച്ച് പലപ്പോഴും ദേശീയഗാനം തെറ്റായാണ് ആലപിക്കുന്നത് എന്നും കുറ്റപ്പെടുത്തുന്നു.

രാജ്യത്ത് രണ്ട് രീതിയിലും ദേശീയഗാനം ആലപിക്കുന്നുണ്ട്. അതിനാല്‍, ശരിയായ വാക്കിനെ കുറിച്ചുള്ള വ്യക്തത നല്‍കാന്‍ വാര്‍ത്താ വിതരണ മന്ത്രാലയത്തിനും സാംസ്കാരിക മന്ത്രാലയത്തിനും ആഭ്യന്തര മന്ത്രാലയത്തിനും നിര്‍ദ്ദേശം നല്‍കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :