ദീപാവലി ആഘോഷത്തിനിടെ പതിനാറുകാരിയെ കൂട്ടുകാര്‍ കൂട്ടമാനഭംഗം ചെയ്തു

മുംബൈ| WEBDUNIA|
PTI
ദീപാവലി ആഘോഷത്തിനിടയില്‍ പതിനാറുകാരിയെ ആണ്‍സുഹൃത്തുക്കള്‍ കൂട്ടമാനഭംഗം ചെയ്തു. മുംബൈയിലെ സന്തോഷ് നഗറിലാണ് കൂട്ടമാനഭംഗം നടന്നത്.

പെണ്‍കുട്ടിക്കു പരിചയമുള്ള ആറുപേരാണു സംഭവത്തിനു പിന്നിലുള്ളത്. പരിചയക്കാരായ യുവാക്കള്‍ പെണ്‍കുട്ടിയെ ദീപാവലി ആഘോഷത്തിനായി സന്തോഷ്‌ നഗര്‍ മേഖലയിലേക്കു വിളിക്കുകയായിരുന്നു. തുടര്‍ന്ന് നാലുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തുകയായിരുന്നു.

പ്രതികളായ വാസിം വാട്ട (21), യുവരാജ്‌ പിള്ള (20), ശിവകുമാര്‍ കല്‍വ (19), എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് പ്രതികള്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇവരില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തികാത്തവരാണെന്നും പൊലീസ് അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :