പത്ത് ദിവസത്തിനുള്ളില്‍ ഉള്ളി വില കുറയും: കെ വി തോമസ്
ന്യൂഡല്‍ഹി|
WEBDUNIA|
PRO
വിലയില്‍ സെഞ്ചുറികടന്ന് രാജ്യത്തെ ജനങ്ങളുടെ മുഴുവന്‍ കണ്ണു നിറയിച്ച ഉള്ളിവിലയ്ക്ക് ദീപാവലിക്കു ശേഷം കുറവുണ്ടാകുമെന്ന് സൂചന. ഇന്ത്യയില്‍ പല സ്ഥലങ്ങളിലും ഉള്ളി വില കിലോഗ്രാമിന് 100രൂപ വരെയുള്ള സാഹചര്യമാണ് ഇപ്പോഴുള്ളത്
രാജ്യത്ത് പല ഭാഗത്തും കിലോയ്ക്ക് 70 മുതല്‍ 90 രുപ വരെയാണ് ഉള്ളി വില. പറ്റ്ന, ജമ്മു പോലുള്ള നഗരങ്ങളില്‍ നൂറു രൂപ വരെയെത്തി. ഉള്ളി ഇറക്കുമതി സംബന്ധിച്ച് നാഫെഡ് സമര്‍പ്പിച്ച ടെന്‍ഡര്‍ ഒക്റ്റോബര്‍ 29ന് പരിഗണിക്കുമെന്ന് ഭക്‍ഷ്യമന്ത്രി പറഞ്ഞു.
നാല് ദിവസത്തിനുള്ളില്‍ തന്നെ ചരക്കുമായി കപ്പലെത്തും. പത്തു ദിവസത്തിനുള്ളില്‍ ഉള്ളി വില കുറയും. കച്ചവടക്കാര്‍ ന്യായമായ വി ല ഈടാക്കണം.ഉപഭോക്താക്കള്‍ക്ക് താങ്ങാനാകുന്ന വിലയില്‍ ഉള്ളി ലഭ്യമാകും. കരിഞ്ചന്തക്കാര്‍ക്കും പൂഴ്ത്തിവെയ്പ്പുകാര്‍ക്കുമെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചില സംസ്ഥാന ങ്ങള്‍ നടപടി സ്വീകരിച്ചതായും ഭക്‍ഷ്യമന്ത്രി കെ വി തോമസ് പറഞ്ഞു.