ദീപാവലിക്ക് മുന്‍പ് പെട്രോള്‍ വില കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍

ന്യൂഡല്‍ഹി| WEBDUNIA|
PRO
ദീപാവലിക്ക് മുമ്പായി പെട്രോള്‍ കുറക്കാന്‍ സാധ്യത. ലിറ്ററിന് 1.50 രൂപയെങ്കിലും കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡോളറിനിരെ രൂപയുടെ മൂല്യം ശക്തിപ്രാപിച്ചതും അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില കുറഞ്ഞതുമാണ് വില കുറയ്ക്കാന്‍ കാരണം. നാലു മാസത്തിനിടെ ഒമ്പതു തവണ തുടര്‍ച്ചയായി വില കൂട്ടിയ ശേഷം കഴിഞ്ഞ മാസം ഒടുവില്‍ വില കുറച്ചിരുന്നു.

കഴിഞ്ഞ മാസം ബാരലിന് 107.41 ഡോളറായിരുന്നു ക്രൂഡോയിലിന്റെ ശരാശരി വില. അത് ഈ മാസം 109.46 ഡോളറായി കുറഞ്ഞു. ഡോളറിന്റെ വിനിമയ മൂല്യം 63 രൂപയില്‍ നിന്ന് 61.7 രൂപയായി കുറയുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് വില കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ തയ്യാറാകുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :