ജയിലില്‍ നിന്ന് കണ്ടെടുത്ത സിം കാര്‍ഡുകളുടെ ഉടമകളെ തിരിച്ചറിഞ്ഞു

കോഴിക്കോട്| WEBDUNIA|
PRO
PRO
കോഴിക്കോട് ജില്ലാ ജയിലില്‍ നടത്തിയ പരിശോധനയില്‍ കണ്ടെടുത്ത ഫോണുകളില്‍ ഉപയോഗിച്ച സിം കാര്‍ഡുകളുടെ ഉടമകളെ തിരിച്ചറിഞ്ഞു. ഒമ്പത് ഫോണുകളില്‍ ഉപയോഗിച്ച സിം കാര്‍ഡുകളുടെ ഉടമകളെയാണ് തിരിച്ചറിഞ്ഞത്. ഇവര്‍ എല്ലാവരും കോഴിക്കോട്, കണ്ണൂര്‍ സ്വദേശികളാണ്.

സിം കാര്‍ഡുകളുടെ ഉടമകള്‍ക്ക് പ്രതികളുമായി ബന്ധമുണ്ടെന്നാണ് സൂചനകള്‍. ഇവരെ ചോദ്യം ചെയ്യും. ഒമ്പത് ഫോണുകളില്‍ എട്ടെണ്ണവും കൈകാര്യം ചെയ്തത് ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ തന്നെയാണ് എന്നാണ് വിവരം. സിം കാര്‍ഡുകളും മെമ്മറി കാര്‍ഡുകളും ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആരാണ് ഈ സിം കാര്‍ഡുകള്‍ റീചാര്‍ജ്ജ് ചെയ്ത് നല്‍കിയതെന്ന് കണ്ടെത്തേണ്ടതുണ്ട്.

അതേസമയം ഫേസ്ബുക്ക്, മൊബൈല്‍ ഫോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ട് ജയിലില്‍ നടത്തിവന്ന പരിശോധന അവസാനിപ്പിക്കാന്‍ പൊലീസ് തീരുമാനിച്ചു എന്നാണ് റിപ്പോര്‍ട്ട്. പ്രതികള്‍ ജയിലില്‍ നിന്ന് ഫോണ്‍ വിളിച്ചവര്‍ക്കെതിരെ കേസെടുക്കില്ല. പ്രതികള്‍ വിളിച്ച അഭിഭാഷകര്‍ക്കെതിരെയും കേസെടുക്കില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :