മൊബൈല്‍ ഫോണും പണവും മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

ബാലരാമപുരം| WEBDUNIA|
PRO
വഴിയാത്രക്കാരനില്‍ നിന്ന് മൊബൈല്‍ ഫോണും പണവും പിടിച്ചു പറിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ചെമ്മണ്ണുവിള പാലക്കുളത്തില്‍ കരയില്‍ വീട്ടില്‍ ഷിബു എന്ന 40 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

വഴിയാത്രക്കാരനെ തടഞ്ഞു നിര്‍ത്തി കത്തി കാട്ടി ഭീഷണിപ്പെടുത്തി 15000 രൂപയും മൊബൈല്‍ ഫോണുമാണ്‌ ഷിബു പിടിച്ചു പറിച്ചത് എന്ന് ബാലരാമപുരം പൊലീസ് വെളിപ്പെടുത്തി.

നെയ്യാറ്റിന്‍കര സി.ഐ അനില്‍ കുമാര്‍, ബാലരാമപുരം എസ്.ഐ മധുസൂദനന്‍ നായര്‍, എ.എസ്.ഐ ബ്രൂസ് ഡാനിയേല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു ഷിബുവിനെ അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :