തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് മുന്നണി രൂപീകരിക്കാനില്ല: കാരാട്ട്
തൃശൂര്‍|
WEBDUNIA|
PTI
PTI
മൂന്നാം മുന്നണി വിഷയം പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ലെന്നു സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. മുന്നണിയല്ല, നയമാണ് പാര്‍ട്ടിയ്ക്ക് പ്രധാനം എന്ന് അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള മുന്നണി രൂപീകരണത്തിന് സിപിഎം ഇല്ല. ഭൂരിഭാഗം പ്രദേശിക പാര്‍ട്ടികളെയും ഇക്കാര്യത്തില്‍ വിശ്വസിക്കാന്‍ സാധിക്കില്ലെന്നും കാരാട്ട് കൂട്ടിച്ചേര്‍ത്തു.
അതേസമയം മൂന്നാം മുന്നണി രൂപീകരിക്കാനുളള സാധ്യത തളളിക്കളയാനാവില്ലെന്ന് ജനതാദള്‍ യുണൈറ്റഡ് നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ അഭിപ്രായപ്പെട്ടു. നവീന്‍ പട്‌നായിക്ക്, മമതാ ബാനര്‍ജി തുടങ്ങിയവരെ പോലെ താനും വികസനത്തെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നതെന്നും നിതീഷ് കൂട്ടിച്ചേര്‍ത്തു.
ബിജെപിയില്‍ സമീപകാലത്തുണ്ടായ സംഭവവികാസങ്ങളില്‍ ഉത്‌കണ്‌ഠയുണ്ടെന്നും നിതീഷ് വ്യക്തമാക്കി.