തെരഞ്ഞെടുപ്പിന് പ്രത്യേക പ്രചാരണ കമ്മിറ്റി: അദ്വാനിയുടെ ആവശ്യം തള്ളി
ന്യൂഡല്‍ഹി: |
WEBDUNIA|
PRO
PRO
നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് പ്രത്യേക പ്രചാരണ കമ്മിറ്റികള്‍ വേണമെന്ന എല്‍ കെ അദ്വാനിയുടെ ആവശ്യം രാജ്നാഥ് സിംഗ് തള്ളി. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ ചുമതല നരേന്ദ്ര മോഡിയെ ഏല്‍പ്പിക്കാന്‍ അദ്വാനി കഴിഞ്ഞ ദിവസം വിസമ്മതം പ്രകടിപ്പിച്ചിരുന്നു.
എന്നാല്‍ ചില ഫോര്‍മുലകള്‍ മുന്നോട്ട് വെച്ച് അദ്വാനി വിട്ടു വീഴ്ചക്ക് തയ്യാറായി. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രചരണ കമ്മിറ്റിക്കൊപ്പം നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രചരണ കമ്മിറ്റിയെ കൂടി തെരഞ്ഞെടുക്കണമെന്നായിരുന്നു അദ്വാനിയുടെ ആവശ്യം. ഇതിലൂടെ സംസ്ഥാന തെരഞ്ഞെടുപ്പ് പ്രചാരണ ചുമതലയിലേക്ക് നിതിന്‍ ഗഡ്കരിയെ കൊണ്ടുവരികയായിരുന്നു അദ്വാനിയുടെ ലക്ഷ്യം.
നേരത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാനെയും താരതമ്യപ്പെടുത്തി അദ്വാനി നടത്തിയ പ്രസ്താവന വിവാദമായിരുന്നു.