ഇടഞ്ഞ ബിഹാറികളെ ദേശീയ നേതൃത്വം തണുപ്പിച്ചു

ന്യൂഡല്‍ഹി: | WEBDUNIA|
PRO
PRO
ബിഹാറിലെ ദേശീയ നേതാക്കളെ ബിജെപി നേതൃത്വം തണുപ്പിച്ചു. നരേന്ദ്ര മോഡിക്കെതിരായ നിതീഷ്‌കുമാറിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ചായിരുന്നു ബിഹാറിലെ ദേശീയ നേതാക്കള്‍ നിതീഷിന് ബിജെപി നല്‍കിയ മറുപടി ഉചിതമാണെന്നും ബീഹാറില്‍ ജെഡിയുമായി സഖ്യം തുടരുമെന്നും പറഞ്ഞു. പാര്‍ട്ടി അദ്ധ്യക്ഷന്‍ രാജ്‌നാഥ് സിംഗുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ബിഹാറിലെ ബിജെപി നേതാക്കള്‍ പ്രസ്താവന തിരുത്തിയത്. പൊതു തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വ്യാഴാഴ്ച വീണ്ടും രാജ്‌നാഥ് സിംഗ് ബീഹാറിലെ നേതാക്കളുമായി ചര്‍ച്ച നടത്തുന്നുണ്ട്. നേരത്തെ മോഡിക്കെതിരെ പരസ്യ പ്രതികരണം നടത്തിയ ഐക്യ ജനതാദളിനോട് വിട്ടുവീഴ്ച പാടില്ലെന്ന് ബിഹാറിലെ ബിജെപി നേതാക്കള്‍ പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗിനോട് ആവശ്യപ്പെട്ടിരുന്നു. നിതീഷ് മലര്‍ന്ന് കിടന്ന് തുപ്പുകയാണെന്നായിരുന്നു പാര്‍ട്ടി നേതാവ് അശ്വനി ചൗബേയുടെ ആരോപണം.

മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയാല്‍ ജെഡിയു മുന്നണി വിടുമെന്ന് കഴിഞ്ഞ ദിവസം നിതീഷ് ഭീഷണി മുഴക്കിയിരുന്നു. പ്രധാനമന്ത്രിയെ 2013 തീരുന്നതിനു മുമ്പ് പ്രഖ്യാപിക്കണം. മതനിരപേക്ഷ വീക്ഷണമുള്ള, ജനങ്ങളെ ഒന്നിച്ചുകൊണ്ടുപോകാന്‍ കഴിവുള്ളയാള്‍ ആയിരിക്കണം പ്രധാനമന്ത്രിയെന്നു നിതീഷ് കുമാര്‍ ഇന്നലെ ആവശ്യപ്പെട്ടു.

എന്നാല്‍ യുപിഎ സര്‍ക്കാരിന്റെ അഴിമതിയെ വിമര്‍ശിക്കുന്നതിന് പകരം ഘടകകക്ഷികള്‍ ബിജെപി നേതാക്കളെ വിമര്‍ശിക്കാന്‍ ഊര്‍ജ്ജം ചെലവിടുന്നത് ദൗര്‍ഭാഗ്യകരമാണെന്നായിരുന്നു ബിജെപി വക്താവ് നിര്‍മ്മലാ സീതാരാമന്റെ പ്രതികരണം. നിതീഷ് എന്‍ഡിഎ വിട്ടാല്‍ സഖ്യത്തെക്കുറിച്ച് അപ്പോള്‍ ആലോചിക്കുമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. അഭിപ്രായങ്ങളില്‍ മാറ്റമില്ലെന്ന് ജെഡിയു പ്രതികരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :