സദ്ദാം ഹുസൈന്റെ സ്വര്‍ണ വാള്‍ അമേരിക്ക തിരിച്ച് നല്‍കി
വാഷിംഗ്ടണ്‍|
WEBDUNIA|
PRO
PRO
സദ്ദാം ഹുസൈന്റെ സ്വര്‍ണ വാള്‍ അമേരിക്ക തിരിച്ച് നല്‍കി. അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ വിഭാഗമാണ് സദ്ദാമിന്റെ സ്വര്‍ണ വാള്‍ ഇറാഖ് അംബാസിഡറെ തിരിച്ച് ഏല്‍പ്പിച്ചത്. 43 ഇഞ്ച് നീളമുള്ള വാളില്‍ ആലങ്കാര പണികളും സ്വര്‍ണം പതിപ്പിച്ച അറബി എഴുത്തുള്ള വാളുറയുമാണ് തിരികെ നല്‍കിയത്.
അമേരിക്കന്‍ സേനയുടെ ഇറാഖ് അധിനിവേശത്തിന് ശേഷമാണ് സദ്ദാമിന്റെ ഓഫീസില്‍ വാള്‍ നഷ്ടപ്പെട്ടത്. 2012 ജനുവരിയിലാണ് ഈ വാള്‍ യുഎസ് അധികൃതരുടെ കൈയ്യിലെത്തിയത്. ന്യൂ ഹാംസ്ഫയറിലെ മാഞ്ചസ്റ്ററില്‍ അനധികൃതമായി ലേലത്തില്‍ വച്ച വാള്‍ പൊലീസ് പിടിച്ചെടുക്കുകയായിരുന്നു.
അമേരിക്കന്‍ ചരിത്രകാരന്‍ വഴിയാണ് യുഎസില്‍ വാള്‍ എത്തിയതെന്നാണ് ലേലം നടത്തിയ കമ്പനി പറഞ്ഞിരുന്നത്. 15,000 യുഎസ് ഡോളറിനാണ് വാള്‍ ലേലത്തിന് വെച്ചിരുന്നത്. തിങ്കളാഴ്ച്ച അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ വിഭാഗം ഇറാഖ് അംബാസിഡര്‍ക്ക് വാള്‍ തിരിച്ച് നല്‍കിയത്.