അമേരിക്കയിലെ ഗ്യാസ് പ്ലാന്റില്‍ വന്‍ സ്ഫോടനം

ഫ്‌ളോറിഡ| WEBDUNIA|
PRO
PRO
അമേരിക്കയിലെ ഗ്യാസ് പ്ലാന്റില്‍ വന്‍ സ്ഫോടനം. ഫ്‌ളോറിഡയിലെ ബ്ലൂ റിനോ പ്രൊപ്പൈന്‍ പ്ലാന്റിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തു. സ്‌ഫോടനം നടക്കുമ്പോള്‍ പ്ലാന്റിനുള്ളില്‍ 26 പേര്‍ ഉണ്ടായിരുന്നെന്നാണ് വിവരം.

പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്‌ഫോടനങ്ങള്‍ ഒരു മണിക്കൂറോളം നീണ്ടു നിന്നു. സ്‌ഫോടനത്തെ തുടര്‍ന്നാണ് പ്ലാന്റില്‍ തീപിടുത്തം ഉണ്ടായത്. പ്ലാന്റിനുള്ളിലെ തീ അണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

പ്ലാന്റിന്റെ 800 മീറ്റര്‍ പരിധിയില്‍ താമസിക്കുന്ന എല്ലാവരേയും ഒഴിപ്പിച്ചു. പ്രതിദിനം 4,000- 5,000 ടാങ്കുകളില്‍ ഗ്യാസ് നിറക്കാനുള്ള സൗകര്യമുള്ള പ്ലാന്റാണ് ബ്ലൂ റിനോ പ്രൊപ്പൈന്‍ പ്ലാന്റ്. പ്ലാനിലെ സ്‌ഫോടനകാരണം വ്യക്തമായിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :