താക്കറെയുടെ വിരട്ടല്‍ ആഷിന് പുല്ലുവില!

ബല്‍ഗാം| WEBDUNIA|
IFM
ബാല്‍ താക്കറെ ശിവ സേനയുടെ ഗര്‍ജ്ജിക്കുന്ന സിംഹമായിരിക്കും. എന്നാല്‍, ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചന്‍ താക്കറെയുടെ വിരട്ടല്‍ ഗര്‍ജ്ജനത്തിന് ചെവികൊടുക്കാന്‍ ഒരുക്കമല്ല.

ബാല്‍ താക്കറെയുടെ മുന്നറിയിപ്പ് അവഗണിച്ച് ഐശ്വര്യ റായ് ലോക കന്നഡ സമ്മേളനത്തില്‍ പങ്കെടുക്കുന്നു. സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി വെള്ളിയാഴ്ച വൈകിട്ട് പ്രത്യേക വിമാനത്തിലാണ് മുന്‍ ലോക സുന്ദരി സാമ്പ്ര വിമാനത്താവളത്തില്‍ എത്തിയത്.

ലോക കന്നഡ സമ്മേളനം മറാത്തികള്‍ക്ക് എതിരായതിനാല്‍ ഐശ്വര്യ പങ്കെടുക്കരുത് എന്ന് ബാല്‍ താക്കറെ ശിവസേനയുടെ മുഖ പത്രമായ ‘സാമ്ന’യിലൂടെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതിനെതിരെ വിവിധ കന്നഡ സംഘടനകള്‍ രംഗത്ത് എത്തിയിരുന്നു. താക്കറെ സ്വന്തം കാര്യം നോക്കിയാല്‍ മതി എന്നും മഹാരാഷ്ട്രയില്‍ കഴിയുന്ന മറാത്തികള്‍ അല്ലാത്തവരുടെ കാര്യത്തില്‍ ഇടപെടരുത് എന്നുമാണ് സംഘടനകള്‍ ആവശ്യപ്പെടുന്നത്.

ബച്ചന്‍ കുടുംബത്തിന്റെ മരുമകളായ മുന്‍ ലോക സുന്ദരിക്ക് ഏറ്റവും കൂടുതല്‍ പിന്തുണയുമായി എത്തിയിരിക്കുന്നത് മംഗലാപുരം ആസ്ഥാനമായുള്ള ജയ് കര്‍ണാടക എന്ന സംഘടനയാണ് എന്നതും ശ്രദ്ധേയമാണ്. സ്വന്തം നാട്ടില്‍ നിന്നുള്ളവര്‍ക്ക് ആഷിന്റെ കാര്യത്തില്‍ താല്‍‌പര്യം കൂടിയാല്‍ തെറ്റു പറയാന്‍ കഴിയില്ലല്ലോ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :