ഫെമിന മിസ് ഇന്ത്യയും ബോളിവുഡിലെ പുതിയ താരവുമായ സാറ ജെയിന്‍ ഡിയസിന്റെ ബേക്കറിയില്‍ കെയ്ക്ക് വില്‍ക്കുന്നത് വിശ്വസുന്ദരി ആഷ്! വിശ്വാസം വരുന്നില്ലേ? സംഗതി സത്യമാണ്.
‘ഗെയിം’ എന്ന സിനിമയിലൂടെ ബോളിവുഡിലേക്ക് കാല്‍വയ്ക്കുകയാണ് സാറ. അഭിഷേക് ബച്ചനാണ് സിനിമയിലെ നായകന്‍. സാറയ്ക്ക് ബാന്ദ്രയില്‍ ബേക്കറി ബിസിനസ് ഉള്ള കാര്യം അവര്‍ ആരോടും പറഞ്ഞിരുന്നില്ല. എന്നാല്‍, സിനിമാ സെറ്റില്‍ ഇക്കാര്യം ആരോ പാട്ടാക്കി.
ഇതെ കുറിച്ച് അറിഞ്ഞതിന് അടുത്ത ദിവസം തന്നെ ഐശ്വര്യ റായി ബച്ചന്‍ സാറ അറിയാതെ അവരുടെ കെയ്ക്ക് വില്‍പ്പന ശാലയില്‍ ഹാജരായി. കടയിലെത്തിയവരെ കൂടുതല്‍ കെയ്ക്കുകള്‍ വാങ്ങാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു!
ആഷിന്റെ സന്ദര്‍ശനത്തെ കുറിച്ച് കടയിലെ തൊഴിലാളികള്‍ പറഞ്ഞാണ് സാറ അറിയുന്നത്. ഇക്കാര്യം അറിഞ്ഞ ഉടന്‍ ആഷിനെ ഫോണില്‍ വിളിച്ച സാറ ഹൃദയത്തില്‍ തട്ടുന്ന വിധത്തില്‍ നന്ദി പറഞ്ഞു.