വൈക്കോ ചെന്നൈയില്‍ അറസ്റ്റില്‍

ചെന്നൈ| WEBDUNIA|
PRO
വിരുദ്ധ പ്രക്ഷോഭം നടത്തിയതിന് എംഡിഎംകെ നേതാവ് വൈക്കോയെ ചെന്നൈയില്‍ അറസ്റ്റ് ചെയ്തു. ചെന്നൈയിലെ ശ്രീലങ്കന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷന്‍ ഓഫീസ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടായിരുന്നു വൈക്കോയും പാര്‍ട്ടി പ്രവര്‍ത്തകരും പ്രകടനം നടത്തിയത്.

എംഡിഎംകെ നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ നെടുമാരനും അറസ്റ്റിലായിട്ടുണ്ട്. ശ്രീലങ്കന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷന്‍ ഓഫീസിന് മുന്നില്‍ വച്ച് നാനൂറോളം വരുന്ന പ്രവര്‍ത്തരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മാര്‍ച്ച് നടത്തി ഓഫീസിലേക്ക് നീങ്ങിയ പ്രവര്‍ത്തകരെ വഴിയില്‍ പൊലീസ് തടഞ്ഞു.

സിപിഐ തമിഴ്നാട് സെക്രട്ടറി ഡി പാണ്ഡ്യനും ഇവരോടൊപ്പം അറസ്റ്റിലായിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :