തമിഴ്നാട്|
rahul balan|
Last Updated:
ശനി, 21 മെയ് 2016 (15:08 IST)
അടുത്തിടെ നിയമസഭ തെരഞ്ഞെടുപ്പ് നടന്ന തമിഴ്നാട്, കേരളം , അസം, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളില്‍ വിജയിച്ച എം എല്‍ എമാരില്‍ പകുതിയോളം പേരും
കോടീശ്വരന്മാരാണെന്ന് ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) അസോസിയേഷൻ നടത്തിയ സർവേ വ്യക്തമാക്കുന്നു. നാമനിര്‍ദേശം നല്‍കിയ സമയത്ത് നല്‍കിയ സത്യവാങ്ങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണക്കുകള്‍. എന്നാല്‍ സത്യവാങ്ങ്മൂലത്തില്‍ നല്‍കിയതിനേക്കാള്‍ കൂടുതല്‍ സമ്പത്ത് ഇവര്‍ക്കുണ്ടെന്നാണ് എ ഡി ആർ അധികൃതര്‍ വ്യക്തമാക്കുന്നത്.
കണക്കുകള്‍ പ്രകാരം മുന്‍പന്തിയിലുള്ള പുതുച്ചേരിയിലെ 83 ശതമാനം എം എല്‍ എമാരും കോടീശ്വരന്മാരാണ്. രണ്ടാം സ്ഥാനത്ത് 76 ശതമാനത്തോടെ തമിഴ്നാടും 56 ശതമാനത്തോടെ അസം മൂന്നാം സ്ഥാനത്തുമാണ്. കോടീശ്വരന്മാരുടെ കാര്യത്തില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ബംഗാളിലും(34%) കേരളത്തിലുമാണ്(44%).
ഇതില്‍ പുതുച്ചേരിയിലെ 30 എം എല്‍ എമാരില്‍ 25 പേരും കോടീശ്വരന്മാരാണ്. അതേസമയം, തമിഴ്നാട്ടില്‍ 224 എം എല്‍ എമാരില്‍ 170 പേരാണ് കോടീശ്വരന്മാരായുള്ളത്. അസമിലെ 120 എം എല്‍ എമാരില്‍ 72 പേരും കേരളത്തിലെ 140 എം എല്‍ എമാരില്‍ 60 പേരും കോടീശരന്മാരുടെ പട്ടികയില്‍ ഇടം പിടിച്ചു.
കേരളത്തിലെ എന്‍ സി പി നേതാവായ തോമസ് ചാണ്ടിയുടെ സ്വത്ത് 92.37 കോടിയോളമാണ്.
അസം ഗണപരിഷത്തിന്റെ നേതാവായ നരേന്‍ സോനോവാലിന്റേത് 33.94 കോടിയും. പുതുച്ചേരിയിലെ എന്‍ ആര്‍ കോണ്‍ഗ്രസ് നേതാവായ അശോക് ആനന്ദിന്റെ ആസ്തി 124 കോടിയാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ സ്വത്ത് രേഖപ്പെടുത്തിയത് തമിഴ്നാട്ടിലെ കോണ്‍ഗ്രസ് എം എല്‍ എ ആയ വസന്തകുമാറിന്റേതാണ്. തെരഞ്ഞെടുപ്പ് സത്യവാങ്ങ്മൂലത്തില്‍ നല്‍കിയ കണക്കുകള്‍ പ്രകാരം 337 കോടിയാണ്. അതേസമയം, മുഖ്യമന്ത്രി ജയലളിതയ്ക്ക് 113 കോടിയുടെ സമ്പത്തുണ്ട്.
വിദ്യാഭ്യാസ യോഗ്യതയുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത് ബംഗാളിലെ എം എല്‍ എമാരാണ്. ബംഗാളില്‍ 10 എം എല്‍ എമാര്‍ ഡോക്ട്രേറ്റ് ലഭിച്ചവരാണ്. രണ്ടാം സ്ഥാനത്തുള്ള തമിഴ്നാട്ടിലെ 5 എം എല്‍ എമാര്‍ക്കും ഡോക്ട്രേറ്റ് ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ തെരഞ്ഞെടുക്കപ്പെട്ട എം എല്‍ എമാരില്‍ 480 പേരും ബിരുദധാരികളാണെന്നും കണക്കുകള്‍ വ്യ്കതമാക്കുന്നു.
നാഷണല്‍ ഇലക്ഷന്‍ വാച്ച് ഗ്രൂപ്പ് ഇപ്പോള്‍ തെഅരഞ്ഞെടുക്കപ്പെട്ട 812 എം എല്‍ എമാര്‍ നല്‍കിയ സത്യവാങ്ങ്മൂലര്‍ത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ
ആപ്പ് ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം