കേരളത്തിലെ ജനങ്ങളുടെ കാവലാളായി തുടരും; അഭിമാനാര്‍ഹമായ ജയം സമ്മാനിച്ച ജനങ്ങള്‍ക്ക് നന്ദി; മുഖ്യമന്ത്രിപദത്തില്‍ നിന്ന് ഒഴിവാക്കിയതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ വി എസ്

കേരളത്തിലെ ജനങ്ങളുടെ കാവലാളായി തുടരും; അഭിമാനാര്‍ഹമായ ജയം സമ്മാനിച്ച ജനങ്ങള്‍ക്ക് നന്ദി; മുഖ്യമന്ത്രിപദത്തില്‍ നിന്ന് ഒഴിവാക്കിയതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ വി എസ്

തിരുവനന്തപുരം| JOYS JOY| Last Updated: ശനി, 21 മെയ് 2016 (14:36 IST)
കേരളത്തിലെ ജനങ്ങളുടെ കാവലാളായി തുടരുമെന്ന് സ്ഥാനമൊഴിഞ്ഞ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. തെരഞ്ഞെടുപ്പില്‍ അഭിമാനാര്‍ഹമായ ജയം സമ്മാനിച്ച ജനങ്ങള്‍ക്ക് നന്ദി പറയുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയുന്നതിനു മുമ്പായി കന്റോണ്‍മെന്റ് ഹൌസില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എഴുതി തയ്യാറാക്കിയ കുറിപ്പുമായായിരുന്നു വി എസ് മാധ്യമങ്ങളെ കാണാനെത്തിയത്. മുന്നണിക്കോ പാര്‍ട്ടിക്കോ ദോഷം വരുത്തുന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ ഒന്നും തന്നെ തന്റെ ഭാഗത്തു നിന്ന് ഉണ്ടാകാതിരിക്കാന്‍ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു.
ജനങ്ങളുടെ കാവലാളായി തുടരും. ഇടതിന് അവസരം നല്കിയ എല്ലാ കേരളീയരോടും നന്ദി പ്രകാശിപ്പിക്കുന്നു. ഞാന്‍ നിങ്ങളുടെ കാവലാളായി നില കൊള്ളുമെന്ന് വാക്കു തരുന്നെന്നും വി എസ് പറഞ്ഞു.

യു ഡി എഫ് സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ചായിരുന്നു വാര്‍ത്താസമ്മേളനം. യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന വന്‍കിട കുംഭകോണങ്ങള്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ പുറത്തു കൊണ്ടുവരും. കുറ്റവാളികളെ കണ്ടെത്തുകയും ശിക്ഷിക്കുകയും ചെയ്യും. ജിഷയുടെ ഘാതകരെ തുറുങ്കിലടയ്ക്കുന്ന സമയം വിദൂരമല്ലെന്നും ഇക്കാര്യത്തില്‍ സത്യസന്ധമായ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളത്തിന്റെ പേരില്‍ നടന്നത് അഴിമതിയാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പദത്തില്‍ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചെങ്കിലും ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. മുഖ്യമന്ത്രി പദം നല്കാതിരുന്നതിന് പകരമായി പാര്‍ട്ടി നിര്‍ദ്ദേശിക്കുന്ന പദവികള്‍ സ്വീകരിക്കുമോ എന്ന് ചോദിച്ചപ്പോള്‍ “ഏതെങ്കിലും തരത്തിലുള്ള അധികാരങ്ങളുടെ പിറകെ പോകുന്നയാളല്ല ഞാന്‍ എന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം. പാര്‍ട്ടി മുന്നോട്ടു വെയ്ക്കുന്ന ഒരു ബദല്‍ നയങ്ങള്‍ക്കും താന്‍ വഴങ്ങില്ല എന്ന വ്യക്തമായ സന്ദേശം ആയിരുന്നു ഈ മറുപടി. ഇനി എന്താണ് താങ്കള്‍ ചെയ്യാന്‍ പോകുന്നത് എന്ന് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ അതെല്ലാം നിങ്ങള്‍ കണ്ടുകൊള്ളുക എന്നായിരുന്നു വി എസിന്റെ മറുപടി. ‘ഗുഡ് ബൈ ഗുഡ് ബൈ ഗുഡ് ബൈ’ എന്നു പറഞ്ഞായിരുന്നു വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

പരീക്ഷാ ഹാളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ...

പരീക്ഷാ ഹാളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പരീക്ഷാ ഡ്യൂട്ടിയിലായിരുന്ന അധ്യാപകന്‍ അറസ്റ്റില്‍
തിരുപ്പൂര്‍: പ്ലസ് ടു ഫൈനല്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ...

ആശാവര്‍ക്കര്‍മാര്‍ക്ക് അധിക വേതനം പ്രഖ്യാപിച്ച് യുഡിഎഫ് ...

ആശാവര്‍ക്കര്‍മാര്‍ക്ക് അധിക വേതനം പ്രഖ്യാപിച്ച് യുഡിഎഫ് ഭരിക്കുന്ന കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍
ആശാവര്‍ക്കര്‍മാര്‍ക്ക് അധിക വേതനം പ്രഖ്യാപിച്ച് യുഡിഎഫ് ഭരിക്കുന്ന കൂടുതല്‍ തദ്ദേശ ...

പോക്‌സോ കേസില്‍ കുട്ടിക്കല്‍ ജയചന്ദ്രന് മുന്‍കൂര്‍ ജാമ്യം ...

പോക്‌സോ കേസില്‍ കുട്ടിക്കല്‍ ജയചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീം കോടതി
പോക്‌സോ കേസില്‍ കുട്ടിക്കല്‍ ജയചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ...

പുതുശ്ശേരിയില്‍ ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം 18000 ...

പുതുശ്ശേരിയില്‍ ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം 18000 രൂപയാക്കി; വര്‍ദ്ധിപ്പിച്ചത് 8000 രൂപ
പുതുശ്ശേരിയില്‍ ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം 18000 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. ...

ലൈംഗികാവയവത്തിൽ മെറ്റൽ നട്ട് കുടുങ്ങി, ആശുപത്രിക്കാർ ...

ലൈംഗികാവയവത്തിൽ മെറ്റൽ നട്ട് കുടുങ്ങി, ആശുപത്രിക്കാർ കൈവിട്ട സംഭവത്തിൽ രക്ഷകരായത് ഫയർഫോഴ്സ്
മദ്യലഹരിയില്‍ ബോധമില്ലാതെയിരുന്നപ്പോള്‍ അജ്ഞാതരാണ് നട്ട് കയറ്റിയതെന്ന് യുവാവ് പറയുന്നു. ...