ചെന്നൈ|
aparna shaji|
Last Modified വെള്ളി, 20 മെയ് 2016 (17:34 IST)
ഇക്കുറി തമിഴ്നാട് നിയമസഭയിൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് പ്രാധാന്യമില്ല. ഒരാൾ പോലും വിജയിച്ചിട്ടില്ല. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനായി തമിഴ്‌നാട്ടില്‍ എ ഐ എ ഡി എം കെ യുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്ന് നടക്കും. ചെന്നൈ പാര്‍ട്ടി ആസ്ഥാനത്താണ് യോഗം ചേരുന്നത്. യോഗത്തില്‍ ജയലളിതയെ പാര്‍ട്ടി നേതാവായി തെരഞ്ഞെടുക്കും. എം ജി ആറിന് ശേഷം തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്തുന്ന ആദ്യ വ്യക്തിയെന്ന ബഹുമതിയാണ്
ജയലളിത സ്വന്തമാക്കിയിരിക്കുന്നത്. ഇത് ആറാം തവണയാണ് ജയലളിത തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനത്ത് എത്തുന്നത്.
മുന്‍മുഖ്യമന്ത്രിയായിരുന്ന പനീര്‍ശെല്‍വം അടക്കമുള്ള വിശ്വസ്തരും വിജയം നേടിയിട്ടുണ്ട്. കഴിഞ്ഞ തവണത്തേക്കാള്‍ 16 സീറ്റുകളുടെ കുറവാണ് ഇത്തവണ എ ഐ എ ഡി എം കെയ്ക്ക് ഉണ്ടായിരിക്കുന്നത്. തന്റെ മണ്ഡലമായ ആര്‍ കെ നഗറില്‍ നിന്ന് വന്‍ഭൂരിപക്ഷത്തോടെയാണ് ജയലളിത ഇത്തവണ വിജയിച്ചിരിക്കുന്നത്.
232 അംഗ തമിഴ്‌നാട് നിയമസഭയില്‍ 134 സീറ്റുകള്‍ നേടിയാണ് എഐഎഡിഎംകെ ഭരണം നിലനിര്‍ത്തിയത്. എക്‌സിറ്റ്‌പോള്‍ ഫലങ്ങളെയെല്ലാം അപ്രസക്തമാക്കുന്ന വിജയമാണ് ജയലളിത കരസ്ഥമാക്കിയത്. ഡിഎംകെ-കോണ്‍ഗ്രസ് സഖ്യം സംസ്ഥാനത്ത് ഭരണം പിടിക്കുമെന്നായിരുന്നു എതാണ്ട് എല്ലാ എക്‌സിറ്റ്‌പോള്‍ ഫലങ്ങളും പ്രവചിച്ചത്. പക്ഷ ഡിഎംകെ സഖ്യത്തിന് 98 സീറ്റുകളില്‍ ഒതുങ്ങേണ്ടി വന്നു. വെല്ലുവിളി ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ച് രൂപംകൊണ്ട ജനക്ഷേമ മുന്നണി തകര്‍ന്നടിഞ്ഞു.