തമിഴ്നാട് എക്സ്പ്രസില്‍ തീപിടുത്തം: 47 മരണം

നെല്ലൂര്‍‌| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
ആന്ധ്രാപ്രദേശിലെ നെല്ലൂരിനടുത്ത്‌ തമിഴ്നാട് എക്സ്പ്രസിന് തീപിടിച്ച് 47 പേര്‍ മരിച്ചു. ചെന്നൈ - ന്യൂഡല്‍ഹി തമിഴ്‌നാട്‌ എക്സ്പ്രസിന്റെ എസ്‌ 11 കോച്ചിനാണ്‌ തീപിടിച്ചത്‌. പുലര്‍ച്ചെ 4.28ഓടെയാണ്‌ സംഭവം. ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ തീപിടുത്തത്തിനു കാരണമെന്ന്‌ കരുതുന്നു.

സംഭവത്തില്‍ ഗുരുതരമായി പൊള്ളലേറ്റ നിരവധി പേരെ നെല്ലൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റെയില്‍‌വെ അഡീഷണല്‍ ഡി ജി അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ്‌ ആശുപത്രിവൃത്തങ്ങള്‍ നല്‍കുന്ന സൂചന. തീപിടുത്തമുണ്ടായ ബോഗിയില്‍ 72 യാത്രക്കാരാണ് ഉണ്ടായിരുന്നത്. നിരവധി യാത്രക്കാര്‍ കോച്ചിനുള്ളില്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ്‌ സൂചന. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്‌

നെല്ലൂര്‍ റെയില്‍വേ ഡപ്യൂട്ടി സ്റ്റേഷന്‍ മാസ്റ്ററാണ്‌ ട്രെയിനിന്റെ സ്ലീപ്പര്‍ കോച്ചുകളിലൊന്നിനു തീപിടിച്ചതു ആദ്യം കാണുന്നത്‌. കോച്ചിന്റെ ടോയ്‌ലറ്റിന്റെ ഭാഗത്തുനിന്നാണ്‌ തീപടര്‍ന്നതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഉടന്‍തന്നെ ട്രെയിനില്‍ നിന്നു യാത്രക്കാരെ ഒഴിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും തീ അതിവേഗം പടരുകയായിരുന്നു. തീപിടിച്ച കോച്ച്‌ ട്രെയിനില്‍ നിന്ന് വേര്‍പെടുത്തിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :