തന്തൂരി കൊലപാതകം ഒരു പ്രണയകഥയുടെ അന്ത്യം

PRO
വഴിയില്‍ ബസ് കാത്തു നില്‍ക്കുകയായിരുന്നു ഡല്‍ഹി സ്വദേശിനിയായ ആ യുവതി. പെട്ടെന്നാണ് തന്തൂരിയിലെ സ്ഥിരം കൊതിപിടിപ്പിക്കുന്ന മണത്തിനു പകരം ഒരു ശവം കരിയുന്ന മണം അവളുടെ മൂക്ക് പിടിച്ചെടുത്തത്. ഉടനെതന്നെ അവള്‍ അത് ബീറ്റ് കോണ്‍സ്റ്റബിളിന്റെ ശ്രദ്ധയില്‍പ്പെടുത്തി. പൊലിസ് സംഘം എത്തി കത്തിക്കരിഞ്ഞ അവശിഷ്ടങ്ങള്‍ കണ്ടെത്താനും മറ്റും അധികം താമസം വേണ്ടി വന്നില്ല. റസ്റോറന്റ് മാനേജര്‍ കേശവിനെ സംഭവസ്ഥലത്തുവച്ചുതന്നെ അറസ്റു ചെയ്തു.

ഡല്‍ഹി പൊലീസിലെ മലയാളി കോണ്‍സ്റബിള്‍ അബ്ദുള്‍ നസീര്‍ കുഞ്ഞാണ് മൃതദേഹം കരിച്ചതായി കണ്ടെത്തിയത്. ഇദ്ദേഹം കോടതിയില്‍ സാക്ഷി പറഞ്ഞിരുന്നു. തന്റെ ഭാര്യ ആയ നൈനാ സാഹ്‌നിക്ക് മറ്റൊരാളുമായി രഹസ്യബന്ധമുണ്ടെന്ന വിശ്വാസമാണ് സുശീല്‍ശര്‍മ്മയെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍.

കൊലപാതകത്തിനു ശേഷം ശര്‍മ്മ തന്റെ സുഹൃത്തായ ഒരു ഐഎ‌എസ് ഓഫീസര്‍ക്കൊപ്പം ഒരു നാള്‍ ഒളിവില്‍ക്കഴിഞ്ഞു. ജയ്പൂരില്‍ നിന്നും മുംബൈയിലേക്കും പിന്നീട് ചെന്നൈയിലേക്കും മു‌ന്‍‌കൂര്‍ ജാമ്യം തേടി സുശീല്‍ എത്തി.
മാക്സ്‌വെല്‍ പെരേരയെന്ന പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ഒരു സംഘം പൊലീസുകാര്‍ ചെന്നൈയിലെത്തിയെങ്കിലും ശര്‍മ്മ രക്ഷപ്പെട്ടിരുന്നു. 1995 ജുലൈ 10ന് ഡല്‍ഹിയില്‍ വച്ച് സുശീല്‍ കീഴടങ്ങി.

മകനുവേണ്ടി മാതാപിതാക്കള്‍- അടുത്ത പേജ്

ന്യൂഡല്‍ഹി| WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :