ഡല്‍ഹി കൂട്ടമാനഭംഗക്കേസില്‍ നാല് പേര്‍ക്ക് വധശിക്ഷ വിധി വന്നതിനു തൊട്ടുപിന്നാലെ മറ്റൊരു കോടതി മൂന്ന് പേര്‍ക്ക് കൂടി വധശിക്ഷയ്ക്ക് വിധിച്ചു. മധ്യപ്രദേശിലാണ് മൂന്ന് പേരെ തൂക്കിക്കൊല്ലാന്‍ വിധി വന്നിരിക്കുന്നത്.
മധ്യപ്രദേശില്‍ ബസ് കത്തിച്ചു 15 പേരെ കൊലപ്പെടുത്തിയ കേസില്‍ മൂന്നു പേര്‍ക്ക് വധശിക്ഷയും ബസിന്റെ ഉടമസ്ഥന് ജീവപര്യന്തം തടവും ബര്‍വാനി ജില്ലാ കോടതിയാണ് വിധിച്ചത്. ബസ് ഡ്രൈവര്‍, കണ്ടക്ടര്‍, ക്ലീനര്‍ എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചത്.
2011 ആഗസ്ത് 22ന് മറ്റൊരു ബസിലെ ജീവനക്കാരുമായുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് ബസും പതിനഞ്ചു യാത്രക്കാരെയും അഗ്നിക്കിരയാക്കിയത്. നിരവധി യാത്രക്കാര്‍ക്ക് സംഭവത്തില്‍ പരുക്കേറ്റിരുന്നു. തുടര്‍ന്ന് നടന്ന കേസിന്റെ വാദങ്ങളില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി വിധിക്കുകയായിരുന്നു.