ചൂടാവുന്ന പ്രീതി സിന്റയെ മര്യാദ പഠിപ്പിക്കണോ?

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
പഞ്ചാബ് കിംഗ്സ് ഇലവന്‍ ടീം ഉടമ പ്രീതി സിന്റയ്ക്കെതിരെ അച്ചടക്ക നടപടി ഉണ്ടായേക്കുമെന്ന് സൂചന. മൊഹാലിയില്‍ പഞ്ചാബ് കിംഗ്സ് ഇലവനും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും തമ്മില്‍ നടന്ന മത്സരത്തിനിടെ പ്രീതി മോശമായി പെരുമാറിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

സംഭവത്തെക്കുറിച്ച് ഐ പി എല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല മാച്ച് റഫറിയില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

കിംഗ്സ് ഇലവന്‍ ബാറ്റ്സ്മാന്‍ ഷോണ്‍ മാര്‍ഷിന്റെ വിവാദമായ പുറത്താകലിനെ തുടര്‍ന്നാണ് പ്രീതി പൊട്ടിത്തെറിച്ചത്. മാച്ച് ഒഫീഷ്യലുകളോട് കയര്‍ത്ത പ്രീതിയെ ക്യാപ്റ്റന്‍ ആഡം ഗില്‍ക്രിസ്റ്റ് ഇടപെട്ട് തണുപ്പിച്ചു. ഈ വിഷയത്തില്‍ പ്രീതിയുടെ വാദവും കേള്‍ക്കുമെന്നും ശുക്ല വ്യക്തമാക്കി.

സംഭവം വിവാദമായതോടെ ഐ പി എല്‍ മത്സരങ്ങളില്‍ ടീം ഉടമകളുടെ സ്വാധീനത്തെക്കുറിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നുവരികയും ചെയ്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :