ന്യൂഡല്‍ഹി|
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PTI
ഗുജറാത്ത് കലാപത്തിനിടെ തകര്‍ക്കപ്പെട്ട ആരാധനാലയങ്ങള്‍ പുതുക്കിപ്പണിയണമെന്ന ഗുജറാത്ത് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തില്ല. ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.
കലാപത്തിനിടെ തകര്‍ക്കപ്പെട്ട ആരാധനാലയങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. അഞ്ഞൂറിലേറെ ആരാധനാലയങ്ങളാണ് ഗുജറാത്ത് കലാപത്തില്‍ തകര്‍ക്കപ്പെട്ടത്.
അതേസമയം, ഗുജറാത്ത് കലാപത്തിനിടെ നടന്ന ദിപ്ഡ ദര്‍വാസ കലാപ കേസില്‍ 22 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ദിപ്ഡ ദര്‍വാസ സംഭവത്തില്‍ 11 പേരാണ് കൊല്ലപ്പെട്ടത്.