ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് ദേശീയ ഉത്തേജക മരുന്ന് വിരുദ്ധ ഏജന്‍സി വിലക്ക് ഏര്‍പ്പെടുത്തിയ സിനി ജോസിനും ടിയാനാ മേരി തോമസിനും ഒളിംപിക്സില്‍ പങ്കെടുക്കാനാവില്ല. ഇപ്പോള്‍ ഈ കേസ് രാജ്യാന്തര കായിക തര്‍ക്കപരിഹാര കോടതിയുടെ പരിഗണനയിലാണ്. അതുകൊണ്ടുതന്നെ ഇരുവര്‍ക്കും ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ കഴിയില്ല.
ഇക്കഴിഞ്ഞ ജൂണ്‍ 11 മുതല്‍ 14 വരെ ബാംഗ്ലൂരില്‍ നടന്ന ദേശീയ സീനിയര്‍ അത്‌ലറ്റിക് മീറ്റിനിടെയാണ് സിനി ജോസും ടിയാനാ മേരി തോമസും ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയത്. എന്നാല്‍ കോച്ചിന്‍റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക മാത്രമേ ഇവര്‍ ചെയ്തിട്ടുള്ളൂ എന്ന് നാഡ അറിയിച്ചിരുന്നു. മാത്രമല്ല, ഇവര്‍ രാജ്യാന്തര മല്‍സരങ്ങളില്‍ ഇത്തരം ആരോപണങ്ങളില്‍ കുടുങ്ങിയിട്ടില്ല. അതുകൊണ്ടുതന്നെ ഇവരുടെ ശിക്ഷ ഒരു വര്‍ഷമായി ചുരുക്കിയിരുന്നു.