ഡീസല്‍ വിലവര്‍ധന അനിവാര്യം, ഇനിയും കൂട്ടണം: ബിപിസിഎല്‍

കൊച്ചി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PTI
PTI
ഇടിത്തീയായി വീണ്ടും ഡീസല്‍ വില വര്‍ധിച്ചത് അറിഞ്ഞ് പകച്ച് നില്‍ക്കുകയാണ് ജനങ്ങള്‍. എന്നാല്‍ ഡീസല്‍ വില ലിറ്ററിന് അഞ്ച് രൂപ കൂട്ടിയത് കുറഞ്ഞുപോയി എന്ന നിലപാടിലാണ് ഭാരത് പെട്രോളിയം(ബിപിസിഎല്‍) ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ ആര്‍ കെ സിംഗ്.

ഡീസല്‍ വില കൂട്ടിയത് അപര്യാപ്തമാണ്. വില കൂട്ടിയിട്ടും കമ്പനി നഷ്ടത്തിലാണ്. വില വര്‍ധന അനിവാര്യമാണ്. കാരണം ഡീസല്‍ ലിറ്ററിന് 17 രൂപ നഷ്ടത്തിലാണ് കമ്പനി ഇപ്പോഴുള്ളത്- ആര്‍ കെ സിംഗ് ഒരു ദൃശ്യമാധ്യമത്തോട് പ്രതികരിച്ചു.

സബ്സിഡി നിരക്കില്‍ ഒരു കുടുംബത്തിന് ആറ്‌ പാചകവാതക സിലിണ്ടറുകള്‍ എന്നത് ധാരാളമാണെന്നും ആര്‍ കെ സിംഗ് അഭിപ്രായപ്പെടുന്നു. സാധാരണക്കാര്‍ക്ക് അത് മതി. കൂടുതല്‍ സിലിണ്ടര്‍ ഉപയോഗിക്കുന്നത് സമ്പന്നരാണ്. അവര്‍ക്ക് അത് വിലകൊടുത്ത് വാങ്ങാവുന്നതേയുള്ളൂ. ഡീസലിന് ഇനിയും വില കൂട്ടേണ്ടിവരും എന്ന സൂചനയും അദ്ദേഹം നല്‍കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :