പുതിയ പെട്രോള്‍ പമ്പുകള്‍: ഒബിസിക്ക് 27% സംവരണം

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
രാജ്യത്ത് പുതുതായി അനുവദിക്കുന്ന പെട്രോള്‍ പമ്പുകളില്‍ ഒ ബി സി വിഭാഗത്തിന് 27 ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. എസ് സി/എസ് ടി വിഭാഗങ്ങള്‍ക്ക് 22.5 ശതമാനം സംവരണമുണ്ടാകും. അവശേഷിക്കുന്ന 50.5 ശതമാനമണ് ജനറല്‍ വിഭാഗത്തില്‍ അനുവദിക്കുക.

പുതിയ പെട്രോള്‍ പമ്പ് ലൈസന്‍സ് അനുവദിക്കുന്നതിന് അപേക്ഷകരില്‍നിന്ന് നറുക്കെടുപ്പ് നടത്തുന്ന രീതി അവലംബിക്കാനും തീരുമാനമായി. പൊതുമേഖലാ എണ്ണക്കമ്പനികളുടെ ഇന്ധന വിപണന മാനദണ്ഡങ്ങള്‍ പരിഷ്കരിക്കുന്നതിന്‍െറ ഭാഗമായാണ് ഈ തീരുമാനം. പുതുക്കിയ മാനദണ്ഡങ്ങള്‍ക്ക് പെട്രോളിയം മന്ത്രി ജയ്പാല്‍ റെഡ്ഡി അംഗീകാരം നല്‍കി.

ഒ ബി സിക്കും എസ് സി/എസ് ടി വിഭാഗത്തിനും സംവരണം ചെയ്തവയില്‍ അതത് വിഭാഗത്തിലെ വികലാംഗര്‍ക്ക് അഞ്ച് ശതമാനം, പൊലീസ്-പട്ടാള ഉദ്യോഗസ്ഥര്‍ക്ക് എട്ടു ശതമാനം, സ്വാതന്ത്ര്യസമര സേനാനി, കായികതാരങ്ങള്‍ എന്നിവര്‍ക്ക് അഞ്ചു ശതമാനം എന്നിങ്ങനെ ഉപസംവരണവുമുണ്ട്.

എല്ലാ വിഭാഗത്തിലും 33 ശതമാനം പെട്രോള്‍ പമ്പുകള്‍ അതത് വിഭാഗത്തിലെ സ്ത്രീകളുടെ പേരില്‍ മാത്രമേ അനുവദിക്കാന്‍ പാടുള്ളൂവെന്നുമാണ് പുതിയ മാനദണ്ഡത്തിലെ വ്യവസ്ഥ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :