ഡല്‍ഹി കൂട്ടമാനഭംഗം നടന്ന ബസില്‍ ഉണ്ടായിരുന്നില്ലെന്ന് പ്രതികള്‍
ന്യൂഡല്‍ഹി|
WEBDUNIA|
PTI
PTI
ഡല്‍ഹിയില്‍ ബസില്‍ യുവതി കൂട്ടമാനഭംഗത്തിനിരയായി മരിച്ച കേസില്‍ രണ്ട് പ്രതികള്‍ കുറ്റം നിഷേധിച്ചു. വിനയ് ശര്‍മ, പവന്‍ ഗുപ്ത എന്നിവരാണ് കുറ്റം നിഷേധിച്ചത്.
പെണ്‍കുട്ടി കൂട്ടമാനഭംഗത്തിന് ഇരയായ ബസില്‍ തങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് പ്രതികള്‍ പ്രത്യേക അതിവേഗ കോടതിയില്‍ പറഞ്ഞു. ഇരുവരും സംഭവം നടന്ന ദിവസം ഒരു സംഗീത പരിപാടിയില്‍ പങ്കെടുക്കാന്‍ പോയതായി ഇവരുടെ അഭിഭാഷകന്‍ വാദിച്ചു.
ഇതിന് തെളിവായി ദൃക്‌സാക്ഷിയും ചിത്രങ്ങളും ഉണ്ടെന്നും അഭിഭാഷകന്‍ വാദിച്ചു.
കഴിഞ്ഞ ഡിസംബര്‍ 16നാണ് ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായത്. പെണ്‍കുട്ടി പിന്നീട് സിംഗപ്പൂരിലെ ആശുപത്രിയില്‍ മരിച്ചു.